ഒക്ടോബർ 12 ന് നടക്കുന്ന നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത സംഘടനയെ തിരഞ്ഞെടുക്കുന്ന ഹിതപരിശോധനയിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ ഏക അംഗീകൃത സംഘടനയായി തെരഞ്ഞെടുക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ബി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, എഐബിഡിപിഎ അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി ആർ.മുരളീധരൻ നായർ, എഐബിഡിപിഎ സർക്കിൾ അസി.സെക്രട്ടറി സി.സന്തോഷ് കുമാർ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർ.എസ്.ബിന്നി, സംസ്ഥാന ഭാരവാഹികളായ സി.ബാലചന്ദ്രൻ നായർ, ടി.എസ്.ദിനേശൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.