ആസ്തി വില്പനാ വിരുദ്ധ കണ്‍വെന്‍ഷന്‍ – ആലപ്പുഴ
News
ആലപ്പുഴ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസ്തി വില്പനാ വിരുദ്ധ കണ്‍വെന്‍ഷന്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍ അധ്യക്ഷനായി. BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയും ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമായ പി.ആര്‍.ഷാജിമോന്‍ സ്വാഗതം ആശംസിച്ചു. എഐബിഡിപിഎ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.ജി.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. BSNL എംപ്ലോയീസ് യൂണിയൻ അസി.സര്‍ക്കിള്‍ സെക്രട്ടറി കെ.എന്‍.ജ്യോതിലക്ഷ്മി, എഐബിഡിപിഎ സര്‍ക്കിള്‍ സെക്രട്ടറി എന്‍.ഗുരുപ്രസാദ്, എഐബിഡിപിഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എഐബിഡിപിഎ സര്‍ക്കിള്‍ അസി. ട്രഷറര്‍ പി.കെ.എം. മജീദ് സംബന്ധിച്ചു.