AUAB യും CMD ഉൾപ്പെടെ BSNL ബോർഡിലെ എല്ലാ ഡയറക്ടർമാരും തമ്മിലുള്ള യോഗം 27-10-2021 ന് നടന്നു. താഴെപ്പറയുന്ന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.

(1) 4G സേവനം ആരംഭിക്കൽ

BSNL ന് 4G ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി TCS ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണ്, അത് വലിയ പ്രതീക്ഷ നൽകുന്നതായി CMD യും ഡയറക്ടറും (CM) റിപ്പോർട്ട് ചെയ്തു. 4G കോർ വികസിപ്പിച്ചെടുത്തത് C-DOT ആണ്. C-DOT മായി TCS ടൈ-അപ്പ് ഉണ്ടാക്കി. TCS ഏറ്റെടുത്ത തേജസായിരിക്കും ഉപകരണങ്ങൾ നിർമിക്കുക. ചണ്ഡീഗഡിലും അംബാലയിലും ഉപകരണങ്ങൾ സ്ഥാപിച്ച് പരിശോധനകൾ പുരോഗമിക്കുകയാണ്.

(2) നിശ്ചിത തീയതിയിൽ ശമ്പളം നൽകൽ

നീണ്ട ചർച്ചകൾക്ക് ശേഷം താഴെ പറയുന്ന ധാരണയിൽ എത്തി.

(i) 2021 ഒക്ടോബറിലെ ശമ്പളം ദീപാവലിക്ക് മുമ്പ് നൽകും.

(ii) 2021 നവംബർ മാസത്തെ ശമ്പളം നിശ്ചിത തീയതിയിൽ അതായത് 30.11.2021 ന് നൽകും.

(iii) 2021 ഡിസംബർ മാസത്തെ ശമ്പളം അൽപ്പം വൈകും.

(iv) 2022 ജനുവരി മുതൽ എല്ലാ മാസവും ശമ്പളം നിശ്ചിത തീയതിയിൽ നൽകും.

(3) വേതന പരിഷ്കരണം

നോൺ എക്‌സിക്യൂട്ടീവ്‌ ജീവനക്കാരുടെ വേതന പരിഷ്കരണ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിന് മാനേജ്‌മെൻ്റ് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ആദ്യ യോഗം ദീപാവലിക്ക് ശേഷം ചേരും. എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി CMD തന്നെ വിഷയം DoT യുമായി ചർച്ച ചെയ്യും. AUAB യും ടെലികോം സെക്രട്ടറിയും തമ്മിൽ കൂടിക്കാഴ്ച സംഘടിപ്പിക്കാമെന്ന് CMD ഉറപ്പുനൽകി.

(4) പുനഃസംഘടന

BSNL ൻ്റെ മുനുഷ്യവിഭവശേഷി പുനഃസംഘടിപ്പിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെന്നും. നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തിന്റെ 12 ശതമാനം വർധനവുണ്ടെന്നും സിഎംഡി അറിയിച്ചു. 36,000 എക്‌സിക്യൂട്ടീവ് പോസ്റ്റുകളും 35,000 നോൺ എക്‌സിക്യൂട്ടീവ്‌ പോസ്റ്റുകളും. ആകെ 71,000.

(5) കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കൽ

AIBNLEA ജനറൽ സെക്രട്ടറി സ. ശിവ കുമാർ, AIBSNLOA ജനറൽ സെക്രട്ടറി സ. കബീർ ദാസ്, ബിഎസ്എൻഎൽ എംഎസ് പ്രസിഡൻ്റ് സ.ഗൗഡ് എന്നിവരുടെ പെൻഷൻ കേസുകൾ പരിഹരിക്കും. നിലവിലുള്ള നാല് ജനറൽ സെക്രട്ടറിമാരുടെ / പ്രസിഡൻ്റുമാരുടെ നിലവിലുള്ള കേസുകൾ പുതുവർഷത്തിന് മുമ്പ് തീർപ്പാക്കും.

(6) വിവിധ എക്സിക്യൂട്ടീവ്/നോൺ എക്‌സിക്യൂട്ടീവ് കേഡറുകളിലെ മത്സര പ്രരീക്ഷകൾ

പരീക്ഷ നടത്തുന്ന തിയതികൾ 30.11.2021 ന് മുമ്പ് പുറപ്പെടുവിക്കും.

(7) റൂൾ 9 പ്രകാരം താൽക്കാലിക സ്ഥലമാറ്റങ്ങൾക്കുള്ള നിയന്ത്രണങ്ങൾ

വിഷയം പരിശോധിക്കാൻ യൂണിയനുകൾ / അസോസിയേഷനുകളുടെ നാല് പ്രതിനിധികളും മാനേജ്മെൻ്റിൻ്റെ നാല് പ്രതിനിധികളും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.

(8) പ്രക്ഷോഭങ്ങൾക്കെതിരെയുള്ള ഭീഷണി കത്തുകൾ

ഇത്തരം കത്തുകളിലുള്ള ഭീഷണിപ്പെടുത്തുന്ന / പരുഷമായ വാക്കുകൾ ഒഴിവാക്കും.

(9) 2020 ഏപ്രിൽ മുതൽ നൽകാത്ത പെൻഷൻ കോൺട്രിബൂഷൻ (SAB)

2022 മാർച്ചോടെ എല്ലാ പേയ്‌മെൻ്റുകളും നൽകും.

(10) AUAB-യും മാനേജുമെൻ്റുo തമ്മിലുള്ള നിരന്തര കൂടിക്കാഴ്ച

വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ CMD യും AUAB യും തമ്മിൽ ദ്വൈമാസ യോഗങ്ങൾ നടത്താമെന്ന് CMD ഉറപ്പുനൽകി.

മാനേജ്‌മെൻ്റുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രശ്‌നങ്ങളിലെ പുരോഗതി കണക്കിലെടുത്ത് ട്വിറ്റർ കാമ്പയിൻ ഉൾപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾ മാറ്റിവയ്ക്കാൻ AUAB തീരുമാനിച്ചു.