മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് വി.പി.അബ്ദുള്ള വിരമിച്ചു.
39 വർഷത്തെ സേവനത്തിനുശേഷം സഖാവ് വി.പി.അബ്ദുള്ള 31-12-2022 ന് സർവീസിൽ നിന്നും വിരമിച്ചു. 1983ല്‍ ടെലിഫോൺ ഓപ്പറേറ്ററായി സുൽത്താൻ ബത്തേരിയിൽ സേവനം ആരംഭിച്ച സഖാവ് നിലമ്പൂർ കസ്റ്റമർ സർവീസ് സെൻ്ററിൽ നിന്നും ഓഫീസ് സൂപ്രണ്ട് ആയാണ് വിരമിച്ചത്. സർവീസിൽ പ്രവേശിച്ച ആദ്യദിവസം മുതൽ തന്നെ സംഘടനയിൽ സജീവമായ അബ്ദുള്ള പിന്നീട് മലപ്പുറം ജില്ലയിലെ പ്രധാന സംഘടനാ പ്രവർത്തകനായി മാറി. EIII യൂണിയൻ്റെയും BSNL എംപ്ലോയീസ് യൂണിയൻ്റെയും വിവിധ ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിച്ചു. ബ്രാഞ്ച് ഭാരവാഹി, ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ഭാരവാഹി, സർക്കിൾ ഓർഗനൈസിങ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ലോക്കൽ കൗൺസിൽ അംഗം, ലോക്കൽ കൗൺസിൽ സെക്രട്ടറി, പി&ടി സൊസൈറ്റി ബോർഡ് അംഗം തുടങ്ങിയ നിലകളിലും സഖാവ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയാണ് സ. വി.പി. അബ്ദുള്ള. സർവ്വീസിൽ നിന്നും വിരമിച്ച സഖാവിന് സർക്കിൾ യൂണിയന്റെ അഭിവാദ്യങ്ങൾ.