തമിഴ്‌നാട് സർക്കിളിലെ ട്രിച്ചി ബിഎയിൽ SLA സംവിധാനത്തിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സ.T.ഗുണശീലൻ, 42 വയസ്സ്, 22-06-2020 ന് ഡ്യൂട്ടിയിലിരിക്കെ വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഭാര്യയും രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളുമുള്ള കുടുംബമാണ്.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം 23 06 2020 ന് മൃതദേഹം സംസ്‌കരിച്ചു. ഔട്ട്‌സോഴ്‌സ് ചെയ്ത കരാർ തൊഴിലാളിയാണെന്ന കാരണത്താൽ ബിഎസ്എൻഎല്ലിൻ്റെ ഒരു ഉദ്യോഗസ്ഥൻ പോലും അദ്ദേഹത്തിൻ്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയോ സഹായം നൽകുകയോ ചെയ്തില്ല. ബിഎസ്എൻഎല്ലിൽ വർഷങ്ങളോളം ജോലി ചെയ്തിട്ടും ഒരു പൈസ പോലും കുടുംബത്തിന് സഹായമായി നൽകാൻ BSNL മാനേജ്മെൻ്റ് തയ്യാറായില്ല. SLA സിസ്റ്റത്തിൽ പ്രവർത്തിക്കുന്നവരായതു കൊണ്ട് BSNL മാനേജ്മെൻ്റ് പ്രധാന തൊഴിൽദാതാവല്ലെന്ന ധിക്കാരപരവുമായ നിലപാട് സ്വീകരിച്ചു. BSNLEU, TNTCWU (BSNLCCWF) എന്നിവയുടെ ജില്ലാ, സർക്കിൾ യൂണിയനുകൾ ഈ വിഷയം ഏറ്റെടുത്തു. എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനായി അവർ ഇപിഎഫ്, ഇഎസ്ഐ അധികാരികളെ സമീപിച്ചു. നിരന്തരമായ പരിശ്രമങ്ങൾക്ക് ശേഷം മരണപ്പെട്ട കരാർ തൊഴിലാളിയുടെ കുടുംബത്തിന് താഴെ പറയുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കാൻ അധികൃതർ തയ്യാറായി.

  1. ശവസംസ്കാരച്ചെലവ് – ഇ.എസ്.ഐയിൽ നിന്ന് 15,000 രൂപ
  2. പലിശ സഹിതം 1,25,000 രൂപയുടെ ഇപിഎഫ് നിക്ഷേപം
  3. ഇപിഎഫ് ഓർഗനൈസേഷനിൽ നിന്ന് ഭാര്യക്ക് 2,716 രൂപയും രണ്ട് കുട്ടികൾക്ക് 676 രൂപ വീതവും പ്രതിമാസ പെൻഷൻ . പെൻഷൻ 23-06-2020 മുതൽ മുൻകാല പ്രാബല്യം.ആകെ പെൻഷൻ 4,068 രൂപയാകും.
  4. 31-12-2022 വരെയുള്ള പെൻഷൻ കുടിശ്ശിക 1,20,000 രൂപ അനുവദിച്ചു.
  5. ഇഎസ്ഐ പെൻഷൻ (ആശ്രിത ആനുകൂല്യം)  പ്രതിദിനം ഭാര്യക്ക് 207.86 രൂപ വീതവും രണ്ട് കുട്ടികൾക്ക് 138.57 രൂപ വീതവും. മാസം 14550 രൂപ. ഇതിന് 23-06-2020 മുതൽ മുൻകാല പ്രാബല്യം.
  6. ഇഎസ്ഐ പെൻഷൻ കുടിശ്ശികയായി 31-12-2022 വരെയുള്ള 4,36,500 രൂപ അനുവദിച്ചു.
  7. ഇപിഎഫ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) അനുവദിക്കുന്നതിന് വേണ്ട നടപടികൾ തുടരുകയാണ്. ആകെ 6, 95,500 രൂപ അനുവദിപ്പിക്കാൻ കഴിഞ്ഞു.(ഇഡിഎൽഐ ഒഴികെ)
  8. മൊത്തം പ്രതിമാസ കുടുംബ പെൻഷൻ 18,618 രൂപ ആയിരിക്കും.

ഇന്ത്യൻ തൊഴിൽ നിയമങ്ങൾ അനുസരിച്ച്, മരണപ്പെട്ട കരാർ തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് പരിശ്രമിച്ച BSNLEU, TNTCWU തമിഴ്‌നാട് സർക്കിൾ യൂണിയനുകളെ BSNL എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ യൂണിയൻ അഭിനന്ദിക്കുന്നു.