2022 ഒക്ടോബർ 12 ന് ബിഎസ്എൻഎൽ മേഖലയിൽ നടക്കുന്ന ഒൻപതാമത് അംഗത്വപരിശോധനയിൽ ഏക അംഗീകൃത സംഘടനയായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ വിജയിപ്പിക്കുന്നതിനു വേണ്ടി കൊല്ലത്ത് കെ.ജി.ബോസ് സെൻ്ററിൽ ജില്ലാ കൺവെൻഷൻ ചേർന്നു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ.മഹേശൻ അദ്ധ്യക്ഷനായ യോഗത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അഭിലാഷ്.ഡി സ്വാഗതം ആശംസിക്കുകയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി പി.മനോഹരൻ, എഐബിഡിപിഎ ജില്ലാ സെക്രട്ടറി കെ.സുകുമാരൻ നായർ, എഐബിഡിപിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ഡി.രാജൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രമണൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി സി.മുരളീധരൻ പിള്ള എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പി.കെ.സുരേഷ് ബാബു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.