കണ്ണൂർ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംസ്ഥാന പ്രസിഡണ്ട് പി.മനോഹരൻ,അസി. സർക്കിൾ സെക്രട്ടറി കെ.വി.ജയരാജൻ, കെ.ശ്യാമള (ഓർഗ . സെകട്ടറി), ബി.അശോകൻ (ഓർഗ സെക്രട്ടറി) എന്നിവർ സംസാരിച്ചു. പി.ടി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി.രാമദാസൻ (ജില്ലാ സെക്രട്ടറി) സ്വാഗതവും അസി. ജില്ലാ സെക്രട്ടറി കെ.വി.കൃഷ്ണൻ നന്ദിയും പറഞ്ഞു. ബിഎസ് എൻഎൽ എംപ്ലോയീസ് യൂണിയനെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ജെടിഒ പരീക്ഷ പാസ്സായ അംഗങ്ങൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.