സർക്കിൾ മഹിളാ കമ്മിറ്റി യോഗം
സർക്കിൾ മഹിളാ കമ്മിറ്റി യോഗം സ.കെ.എൻ.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ ഓൺലൈനിലൂടെ 14.11.2020 ൽ ചേർന്നു. സർക്കിൾ മഹിളാ കമ്മിറ്റി കൺവീനർ സ.വി.ഭാഗ്യലക്ഷ്മി സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു. യോഗം സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. BSNL 4G സേവനം, പൊതുപണിമുടക്ക്, BSNL ഡിമാൻഡ് എന്നിവയെ സംബന്ധിച്ച് ഉദ്ഘാടന പ്രസംഗത്തിൽ സർക്കിൾ സെക്രട്ടറി വിശദീകരിച്ചു. അഖിലേന്ത്യാ അസി:ജനറൽ സെക്രട്ടറി സ.എം.വിജയകുമാർ, സർക്കിൾ പ്രസിഡൻ്റ് സ.പി.മനോഹരൻ, സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പണിമുടക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നിവയുടെ പ്രാധാന്യത്തെ സംബന്ധിച്ച് സംസാരിച്ചു. പണിമുടക്ക് വിജയിപ്പിക്കാനാവശ്യമായ തീരുമാനങ്ങൾ യോഗം കൈകൊണ്ടു. സ.ബീനാ ജോൺ നന്ദി പ്രകാശിപ്പിച്ചു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

