ബിഎസ്എൻഎൽ ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, 4ജി സേവനം ആരംഭിക്കുക, ഔട്ട്സോഴ്സിങ്ങിൻ്റെ പേരിൽ ബിഎസ്എൻഎല്ലിൻ്റെ പണം കവർന്നെടുക്കന്ന നടപടി അവസാനിപ്പിക്കുക, ശമ്പള/പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, കരാർ തൊഴിലാളികളുടെ ശമ്പള കുടിശിക തുക ഉടൻ അനുവദിക്കുക, മെഡിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ആൾ ഇന്ത്യാ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എ കേന്ദ്രങ്ങളിലേക്ക് മാർച്ച് സംഘടിപ്പിച്ചു.