നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം – പ്രതിബന്ധങ്ങളെ തകർത്ത് മുന്നോട്ട്
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ചർച്ച ഏറക്കുറേ നിർജീവ അവസ്ഥയിൽ ആയിരുന്നു. എന്നാൽ BSNL എംപ്ലോയീസ് യൂണിയൻ നടത്തിയ നിരന്തര സമ്മർദ്ദങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായി ഈ സുപ്രധാന വിഷയത്തിന് ഇപ്പോൾ ജീവൻ വെച്ചിരിക്കുകയാണ്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത യൂണിയനുകളുമായി വേതന കരാർ ഒപ്പിടാനും DoT യുടെ അംഗീകാരത്തിനായി സമർപ്പിക്കുവാനും DoT വളരെ മുൻപുതന്നെ BSNL മാനേജ്മെൻ്റിന് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഇത് അവഗണിക്കുകയായിരുന്നു. ഇപ്പോൾ, ശമ്പള പരിഷ്ക്കരണ കമ്മറ്റി പുനഃസംഘടിപ്പിക്കാനും ചർച്ചകൾ പുനരാരംഭിക്കാനും മാനേജ്മെൻ്റിനെ നിർബന്ധിതമാക്കാൻ നമ്മുടെ സമ്മർദ്ദങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായി കഴിഞ്ഞു. ഇന്നലെ (27.10.2021) ന് ബോർഡ് ഓഫ് ഡയറക്‌ടറുമായി AUAB നടത്തിയ യോഗത്തിൽ CMD യോട് ശമ്പള പരിഷ്കരണ കരാർ കാലതാമസം കൂടാതെ ഒപ്പുവെക്കണമെന്നും DoT യുടെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നും യൂണിയൻ ശക്തമായി അവശ്യപ്പെട്ടു. തർക്ക വിഷയങ്ങൾ (നോൺ എക്‌സിക്യുട്ടീവ് ശമ്പള സ്‌കെയിലുകൾ, എക്‌സിക്യൂട്ടീവ് ശമ്പള സ്‌കെയിലിനേക്കാൾ ഉയർന്നതായിരിക്കരുത് എന്ന DPE യുടെ നിർദ്ദേശം) ഉൾപ്പടെയുള്ള കാര്യങ്ങൾ DoT പരിഹരിക്കണം.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു