AIBDPA ആറാമത് സംസ്ഥാന സമ്മേളനം സമാപിച്ചു
ദേശീയ സമ്പത്ത് സ്വാകാര്യ കുത്തകകൾക്ക് തീറെഴുതുന്ന നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈൻ ഉപേക്ഷിക്കണമെന്ന് ഓൾ ഇന്ത്യാ ബിഎസ്എൻഎൽ & ഡിഒടി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കേരളാ നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്തു. 65 വയസ്സുമുതൽ അഞ്ച് ശതമാനം വീതം അധിക പെൻഷൻ നൽകണമെന്ന പാർലമെൻ്ററി കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കണമെന്നും മരവിപ്പിച്ച മൂന്ന് ഡിഎ ഗഡു ഉടൻ തിരിച്ചുനൽകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ഉദ്‌ഘാടനം ചെയ്തു. ആർ.മുരളീധരൻ നായർ അദ്ധ്യക്ഷനായി. സർക്കിൾ സെക്രട്ടറി എൻ.ഗുരുപ്രസാദ് റിപ്പോർട്ടും ട്രഷറർ കെ.ജെ.സനൽകുമാർ കണക്കും അവതരിപ്പിച്ചു. അഖിലേന്ത്യാ അഡ്വൈസർ വി.എ.എൻ.നമ്പൂതിരി, സർക്കിൾ സെക്രട്ടറി എൻ.ഗുരുപ്രസാദ്, പി.വി.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.മോഹനൻ (പ്രസിഡൻ്റ് ), എൻ.ഗുരുപ്രസാദ് (സെക്രട്ടറി), എൻ.വിക്രമൻ നായർ (ട്രഷറർ). പുതിയ ഭാരവാഹികൾക്ക് BSNL എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു