നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസായി 20,000 രൂപ അനുവദിക്കണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സിഎംഡി ബിഎസ്എൻഎല്ലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസ് അനുവദിച്ചിരുന്നു. പിന്നീട് നിർത്തലാക്കുകയാണ് ഉണ്ടായത്. അനുവദിക്കുന്ന ഫെസ്റ്റിവൽ അഡ്വാൻസ് തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഗഡുക്കളായി പിടിച്ചെടുക്കുന്നതിനാൽ ഇത് കമ്പനിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കട്ടി.