എഐബിഡിപിഎ സ്ഥാപകദിനം 21 – 10 -2023 ന് കേരളത്തിലെ വിവിധ ജില്ലകളിൽ ആചരിച്ച് . ഇത്തവണത്തെ സ്ഥാപക ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. പി & ടി ട്രേഡ് യൂണിയൻ പ്രസ്ഥാന ചരിത്രത്തിൽ തന്റെതായ വ്യക്തമുദ്ര പതിപ്പിച്ച സഖാവ് പി.വി.സിയുടെ അനുസ്മരന്ന യോഗങ്ങളും സ്മരണികയുടെ ജില്ലാ തല പ്രകാശന പരിപാടിയും എഐബിഡിപിഎ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്നു.

കോഴിക്കോട് നടന്ന സ്ഥാപക ദിനാചരണവും സ്മരണികാ പ്രകാശനവും എഐപിആർപിഎ നേതാവ് എ വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സ്മരണിക എ.കെ.രമേശ് വി എൻ എൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. എം.വിജയകുമാർ , കെ. ദാമോദരൻ, കെകെസി പിള്ള, ബാലൻ പുന്നശ്ശേരി, എ.പുരുഷോത്തമൻ , ഇ. മോഹനൻ എന്നിവർ സംസാരിച്ചു.

പാലക്കാട് നടന്ന പരിപാടി എ. പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്മരണിക ടി എസ് പരമേശ്വരന് നൽകി എ. പ്രഭാകരൻ എം എൽ എ പ്രകാശനം ചെയ്തു. പി ആർ പരമേശ്വരൻ , വേണുഗോപാലൻ, ജി.രാജൻ, പി എം ഗോപാലകൃഷ്ണൻ , കെ.വി.മധു എന്നിവർ സംസാരിച്ചു.

കോട്ടയത്ത് നടന്ന പരിപാടിയിൽ വൈക്കം വിശ്വൻ സ്മരണിക പ്രകാശനം നിർവ്വഹിച്ച് അഭിവാദ്യം ചെയ്തു സംസാരിച്ചു. പി ആർ അജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി എൻ നന്ദപ്പൻ , തോമസ് പോത്തൻ, എൻ എസ് എസ് നായർ, മനു ജി പണിക്കർ, വി എസ് തങ്കപ്പൻ , എ ബി ലാൽകുമാർ , ബി പുരുഷോത്തമൻ വി.കാർത്തികേയൻ, കെ പി പങ്കജാക്ഷൻ, വി എസ് ലൂക്കോസ് , പി ആർ മോഹനൻ, ബി ജാനമ്മ , സി ആർ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.

തിരുവനന്തപുരത്ത് നടന്ന പരിപാടി എഐബിഡിപിഎ ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ഉദ്ഘാടനം ചെയ്തു. എസ്.പ്രതാപ് കുമാർ, സി സന്തോഷ് കുമാർ, സി. ഗണേശൻ , കെ.പി. പ്രതാപചന്ദ്രൻ നായർ, സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

കൊല്ലത്ത് നടന്ന പരിപാടി എൻഎഫ്പിഇ മുൻ സെക്രട്ടറി ജനറൽ സ സി സി പിള്ള ഉദ്ഘാടനം ചെയ്തു. സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. യോഗത്തിൽ കെ ഗംഗാധരൻ, കെ സുകുമാരൻ , എൻ പുഷ്പവല്ലി, ആർ മഹേശൻ, ടി ജോസഫ്, എം എം ദാസ്, പി ഹരിദാസൻ, എം ഷാഹുൽഹമീദ്, എം എസ് തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു .

എറണാകുളത്ത് സ്മരണികയുടെ പ്രകാശനം എം ആർ രാജേന്ദ്രൻ നായർക്ക് നൽകി എഐബിസിപിഎ പേട്രൻ പി.എ. കുമാരൻ നിർവ്വഹിച്ചു. കെ.മോഹനൻ , എവി കുര്യാക്കോസ് , പി.ജനാർദ്ദനൻ , എൻ. രമേശൻ എന്നിവർ സംസാരിച്ചു.