BSNL എംപ്ലോയീസ് യൂണിയൻ്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ഭോപ്പാലിൽ സമാപിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ഭോപ്പാലിൽ സമാപിച്ചു. സ്വാഗതസംഘത്തിന് വേണ്ടി എജിഎസ് പ്രകാശ് ശർമ്മ അംഗങ്ങളെ സ്വാഗതം ചെയ്തു. ഡിജിഎസ് ജോൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിന് ശേഷം അന്തരിച്ച നേതാക്കൾക്കും സഖാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡൻ്റ് സ.അനിമേഷ് മിത്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.അഭിമന്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നിലപാട്, BSNL 4G ആരംഭിക്കുന്നതിലെ അമിതമായ കാലതാമസം, ശമ്പള പരിഷ്കരണം നടപ്പാക്കാത്ത കേന്ദ്ര സർക്കാർ സമീപനം, സ്റ്റേഗ്നേഷൻ, IDA കുടിശ്ശിക നൽകാത്തത്, ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീം മുതലായവ ജനറൽ സെക്രട്ടറി തൻ്റെ റിപ്പോർട്ടിൽ അവതരിപ്പിച്ചു. ട്രഷറർ ഇർഫാൻ ബാഷ വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചു. അതിന് ശേഷം പ്രവർത്തത സമിതി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കിസാൻ മസ്ദൂർ റാലിയുമായി ബന്ധപ്പെട്ട് 10.03.2023-ന് നടന്ന ജില്ലാതല കൺവെൻഷനുകൾ, 2023 മാർച്ച് 13 മുതൽ 18 വരെ നടന്ന മീറ്റ് ദ എംപ്ലോയീസ് കാമ്പയിൻ, 2023 മാർച്ച് 27 മുതൽ 31 വരെ നടന്ന സ്ട്രീറ്റ് കോർണർ മീറ്റിംഗുകൾ, കിസാൻ മസ്ദൂർ സംഘർഷ് റാലിയിലെ പങ്കാളിത്തം എന്നിവയുടെ അവലോകനം, AUAB, ജോയിന്റ് ഫോറം പ്രവർത്തനം, കോർഡിനേഷൻ കമ്മറ്റിയുടെ പ്രവർത്തനം, സംഘടനയെ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യഗത, സർവ്വീസുകളുടെ കുത്തഴിഞ്ഞ അവസ്ഥ, ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ എന്നിവ ചർച്ചയിൽ ഉയർന്നു വന്നു. കേരളത്തിൽ നിന്നും സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, എജിഎസ് കെ.എൻ.ജ്യോതിലക്ഷ്മി, ഓർഗ്ഗനൈസിങ് സെക്രട്ടറി പി.മനോഹരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
എൻ എഫ് പി ഇ സംഘടനയുടെ അംഗീകാരം പുന:സ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണം അനുവദിക്കുക, 4ജി / 5ജി ഉടൻ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.
Related Posts
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു