ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ BSNL എംപ്ളോയീസ് യൂണിയന്‍ കേരളാ സർക്കിളിന്‍റെ വെബ്സൈറ്റിൽ (www.keralabsnleu.com) ലഭ്യമാണ്. വെബ്സൈറ്റിൽ ഉള്ള ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചാൽ ഉടൻ തന്നെ അപേക്ഷകൻ അടക്കേണ്ട തുകയുടെ വിശദവിവരം ഫോണിൽ ലഭ്യമാകും. തുക യൂണിയന്‍ ബാങ്ക് സ്റ്റാറ്റ്യൂ മെയിൻ ബ്രാഞ്ച് SB A/c No. 336302010014114 (IFSC code: UBIN0533637) വഴി അടയ്ക്കാവുന്നതാണ്. തുക അടച്ചശേഷം അടച്ച ആളുടെ പേര്, HR നമ്പർ, അടച്ച തുക എന്നിവയുടെ വിശദവിവരം സംസ്ഥാന ട്രഷററുടെ നമ്പരായ 9496260590 ലേക്ക് വാട്ട്സപ്പിലൂടെയോ, SMS ലൂടെയോ നൽകണം.