BSNL നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കായി ഒരു പുതിയ പ്രൊമോഷൻ പോളിസി നടപ്പാക്കണമെന്ന് BSNLEU ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കായി പുതിയ പ്രൊമോഷൻ പോളിസി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു CMD ബിഎസ്എൻഎല്ലിന് വീണ്ടും കത്ത് നൽകി. നോൺ-എക്‌സിക്യൂട്ടീവ് ജീവനാർക്ക് ഒരു പുതിയ പ്രൊമോഷൻ പോളിസി ആവശ്യപ്പെടുന്നതിന് BSNLEU താഴെ പറയുന്ന കാരണങ്ങൾ മുന്നോട്ടു വയ്ക്കുന്നു.

(1) അംഗീകൃത യൂണിയനും മാനേജ്‌മെന്റും തമ്മിൽ NEPP-യ്‌ക്കായുള്ള കരാർ ഒപ്പിട്ടിട്ട് ഇതിനകം 14 വർഷമായി. ഒരു പുതിയ പ്രൊമോഷൻ പോളിസിക്ക് അർഹതയുള്ള ഒരുപാട് മാറ്റങ്ങൾ അതിനു ശേഷം സംഭവിച്ചു.

(2) എക്സിക്യൂട്ടീവ് പ്രൊമോഷൻ പോളിസിയും (ഇപിപി) നോൺ എക്സിക്യൂട്ടീവ് പ്രൊമോഷൻ പോളിസിയും (എൻഇപിപി) തമ്മിൽ ധാരാളം അസമത്വങ്ങളുണ്ട്. ഈ അസമത്വങ്ങൾ അവസാനിക്കണം.

(3) NEPP-യിൽ, DoT ജീവനക്കാരും BSNL നേരിട്ട് റിക്രൂട്ട് ചെയ്യുന്ന ജീവനക്കാരും തമ്മിൽ അസമത്വങ്ങളുണ്ട്. DoT ജീവനക്കാർക്ക് യഥാക്രമം 4 വർഷവും 7 വർഷവും പൂർത്തിയാകുമ്പോൾ 1-ഉം 2-ഉം പ്രമോഷനുകൾ ലഭിക്കും. എന്നാൽ നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന ജീവനക്കാർക്ക് യഥാക്രമം 8 ഉം 8 ഉം വർഷം പൂർത്തിയാകുമ്പോൾ മാത്രമേ ഒന്നും രണ്ടും പ്രമോഷനുകൾ ലഭിക്കൂ.

(4) നോൺ എക്സിക്യൂട്ടീവുകളിൽ നല്ലൊരു വിഭാഗം ജീവനക്കാർ stagnaton നേരിടുന്നു. ഇതു പരിഹരിക്കാൻ പുതിയ പ്രൊമോഷൻ നയം നടപ്പാക്കണം.

ജനറൽ സെക്രട്ടറി പി.അഭിമന്യു, ഡപ്യൂട്ടി ജനറൽ സെകട്ടറി ജോൺ വർഗ്ഗീസ് എന്നിവർ ഇന്ന് (09.05.2022) ഡയറക്ടറുമായി (എച്ച്ആർ) വിശദമായി ചർച്ച ചെയ്യുകയും നോൺ എക്സിക്യൂട്ടീവുകൾക്ക് പുതിയ പ്രൊമോഷൻ നയം നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.