CAF Penalty വിഷയം AUAB നേതാക്കൾ CGMT യുമായി വിശദമായി ചർച്ച നടത്തി. ചർച്ചയിൽ എം.വിജയകുമാർ, അജിത് ശങ്കർ (BSNLEU), എസ്.സഹീർ (AIGETOA), ഡോ.വി.ജി.സാബു , ആർ.സുരേഷ് കുമാർ (SNEA), ടി.ശ്രീജിത് (AIBSNLEA), പി.ശ്യാംകുമാർ , എൻ.പ്രദീപ് ( FNT0) എന്നിവർ പങ്കെടുത്തു. തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.

  1. AUAB നൽകിയ കത്തിൽ ഉന്നയിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി CMD ക്ക് CAF Penalty Settle ചെയ്യുന്നതിന് വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് CGMT കത്തയക്കും.
  2. Penalty ചുമത്തുന്ന നടപടി താൽക്കാലികമായി നിർത്തിവയ്ക്കും.
  3. നിലവിൽ Recover ചെയ്ത Penalty തിരിച്ചു നൽകും .
  4. ഇനി മുതൽ CAF Approval / CAF Creation നടത്തുമ്പോൾ അതീവ ശ്രദ്ധ ചെലുത്തണം. BSNL ന് പിഴ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.
  5. CAF Penalty വിഷയം AUAB നേതാക്കൾ GM / PG M എന്നിവരുമായി ചർച്ച ചെയ്ത് CAF approval സുഗമമാക്കാൻ മാനദണ്ഡം ഉണ്ടാക്കണം.
  6. CAF approval മായി ബന്ധപ്പെട്ട് Username /password ആരുമായും Share ചെയ്യേണ്ടതില്ലെന്ന് CGMT നിർദ്ദേശിച്ചു.