ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ ചേരാനുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിനായി വീണ്ടും അവസരം
News
ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് BSNL ജീവനക്കാർക്കായി ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാമല്ലോ.
ഇപ്പോൾ, ഈ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ ചേരാൻ തയ്യാറുള്ള ജീവനക്കാർ ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം മാനേജ്മെൻ്റ് ഒരുക്കിയിരിക്കുന്നു. 11.05.2022 മുതൽ 18.05.2022 വരെ ERP യിൽ സൗകര്യം ലഭ്യമാണ്. ഒരിക്കൽ സമർപ്പിച്ചാൽ, ഓപ്ഷൻ പിൻവലിക്കാൻ വ്യവസ്ഥയില്ല. 11 മാസത്തേക്കുള്ള പ്രീമിയം 2022 മെയ് മാസത്തെ ശമ്പളത്തിൽ നിന്ന് റിക്കവറി നടത്തുകയും പോളിസി 01.06.2022 മുതൽ 30.04.2023 വരെ (11 മാസം) നടപ്പിലാക്കുകയും ചെയ്യും. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ ചേരാത്ത സന്നദ്ധരായ ജീവനക്കാർക്ക് ഇപ്പോൾ അവരുടെ ഓപ്ഷൻ നൽകാം.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.



