ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ ജീവനക്കാർ രാജ്യവ്യാപകമായി മനുഷ്യചങ്ങല തീർത്തു. ബിഎസ്എൻഎൽ 4ജി / 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക,നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടനെ നടത്തുക, പുതിയ പ്രൊമോഷൻ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മനുഷ്യ ചങ്ങല.