MTNL ഐസിയുവിലാണെന്നും ഏത് സമയവും മരണം സംഭവിക്കാമെന്നും MTNL ൻ്റെ കൂടി CMD ആയിട്ടുള്ള BSNL CMD ശ്രീ.പി.കെ.പുർവാർ പ്രസ്താവിക്കുന്നു. MTNL ൽ ഏത് സമയവും ഒരു ദുരന്തം സംഭവിക്കാൻ സാദ്ധ്യത ഉണ്ടെന്നും പൂർവർ അറിയിക്കുന്നു. MTNL ൻ്റെ കടം 26,000 കോടി രൂപയാണെന്നും എന്നാൽ അതിൻ്റെ വരുമാനം പ്രതിവർഷം 1,300 കോടി രൂപ മാത്രമാണെന്നും പലിശ ഇനത്തിൽ മാത്രം അടയ്‌ക്കേണ്ട തുക പ്രതിവർഷം 2,100 കോടി രൂപയാണെന്നും CMD മാധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. (ബിസിനസ് ലൈൻ തീയതി 21.03.2022).

ഈ സാഹചര്യത്തിലാണ് BSNL, MTNL, BBNL എന്നിവ ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന മാധ്യമ റിപ്പോർട്ടുകളും പുറത്തുവരുന്നു. BSNL ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ, ഇതിനകം ഐസിയുവിൽ കഴിയുന്ന, എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാവുന്ന MTNL, BSNL-ൽ ലയിപ്പിച്ചാൽ, BSNL ൻ്റെ ഭാവി എന്താകും? അതുകൊണ്ട് BSNL, MTNL, എന്നിവ ലയിപ്പിക്കുവാനുള്ള നീക്കം ശരിയായ നടപടിയല്ല.