28.11.2022 ന് നടന്ന ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച പുതിയ ശമ്പള സ്കെയിലുകൾ – CHQ ഭാരവാഹികൾ, സർക്കിൾ, ജില്ലാ സെക്രട്ടറിമാർ 01.12.2022-നകം അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു
28-11-2022 ന് നടന്ന ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിൽ, ഏറ്റവും കുറഞ്ഞതും കൂടിയതുമായ (minimum and maximum) ശമ്പള സ്കെയിലുകൾ വർദ്ധിപ്പിക്കാൻ BSNLEU പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു. BSNLEU- വിൻ്റെ നിലപാടുകൾ മാനേജ്മെൻ്റ് ഒരു പരിധി വരെ അംഗീകരിച്ചിട്ടുണ്ട്. വലിയ ചർച്ചകൾക്ക് ശേഷമാണ് 5% ഫിറ്റ്‌മെൻ്റ് അംഗീകരിക്കാൻ തയ്യാറായത്. യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച ഏതെങ്കിലും ശമ്പള സ്കെയിലിൽ സ്റ്റാഗ്നേഷൻ ഉണ്ടാവാൻ ഇടയുണ്ടോ എന്നത് മാത്രമാണ് ഇനി നമ്മൾ ഉറപ്പ് വരുത്തേണ്ടത്. CHQ ഭാരവാഹികളും സർക്കിൾ, ജില്ലാ സെക്രട്ടറിമാരും നിലവിലെ ജീവനക്കാരുടെ ചില ഉദാഹരണങ്ങളോടെ ശമ്പള സ്കെയിലുകൾ പഠിക്കാൻ അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും ശമ്പള സ്കെയിലിൽ സ്റ്റാഗ്നേഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, അത് ഉടൻ തന്നെ CHQ വിനെ എല്ലാ വിശദാംശങ്ങളും സഹിതം അറിയിക്കണം. ശമ്പള പരിഷ്കരണ സമിതിയുടെ അടുത്ത യോഗം 02.12.2022-ന് നടക്കും. CHQ ഭാരവാഹികൾ, സർക്കിൾ, ജില്ലാ സെക്രട്ടറിമാർ എന്നിവരുടെ നിർദ്ദേശങ്ങൾ / കാഴ്ചപ്പാടുകൾ 01.12.2022-ന് മുമ്പ് CHQ-ൽ എത്തണം. ഇത് അടിയന്തിര പ്രാധാന്യത്തോടെ കണ്ട് വിവരങ്ങൾ കൈമാറണം.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു