ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സ.കെ മോഹനൻ 40 വർഷത്തെ സേവനത്തിന് ശേഷം 31-05-2024 ന് സർവ്വീസിൽ നിന്നും വിരമിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകനായി. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ സംഘടനയുടെ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡണ്ടുമാണ്. എറണാകുളം ജില്ലയിൽ നടന്ന നിരവധി പ്രക്ഷോഭ പരിപാടികൾക്ക് സഖാവ് നേതൃത്വം നൽകിയിട്ടുണ്ട്. കലാ സാംസ്കാരിക രംഗത്തും കായിക രംഗത്തും കഴിവു തെളിയിച്ച സംഘടനാ പ്രവർത്തകർക്ക് എന്നും ആവേശമായ സഖാവ് തുടർന്നും പൊതുരംഗത്തും സംഘടനാ രംഗത്തും സജീവമായി ഉണ്ടാവുമെന്നതിൽ സംശയമില്ല.

സർവ്വീസിൽ നിന്നും വിരമിച്ച സ.മോഹനന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ അഭിവാദ്യങ്ങൾ