സംസ്ഥാന വൈസ് പ്രസിഡന്റ് സ പി രമണൻ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും കൊട്ടാരക്കര CSC യിലെ ടെലികോം ടെക്നീഷ്യനുമായ സ പി.രമണൻ 32 വർഷത്തെ സേവനത്തിനു ശേഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ചു. 1982 ൽ മസ്‌ദൂർ ജീവനക്കാരനായി സേവനം ആരംഭിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും മുൻനിര പ്രവർത്തകനായി മാറി. ഇ4 യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ ഭാരവാഹി എന്നീ ഉത്തരവാദിത്തങ്ങൾ ഏറ്റടുത്തു പ്രവർത്തിച്ചിട്ടുണ്ട്. ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് സെക്രട്ടറി , ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച സഖാവ് നിലവിൽ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. പോസ്റ്റൽ ടെലികോം ബിഎസ്എൻഎൽ എംപ്ലോയീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായിയിരുന്നു. നിരവധി സമര പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകി.
സർവ്വീസിൽ നിന്നും വിരമിച്ച സ.രമണന് സർക്കിൾ യൂണിയൻ്റെ അഭിവാദ്യങ്ങൾ
Categories
Recent Posts
- ദ്വിദിന പഠന ക്യാമ്പ് – പാലക്കാട് ജില്ല “ഉയിർപ്പ്”
- കേന്ദ്രബജറ്റിനെതിരെ പ്രതിഷേധ പ്രകടനം
- 05-02-2025 ന് കേന്ദ്രബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഹ്വാനം
- അഖിലേന്ത്യാ പണിമുടക്കിന് തയ്യാറെടുക്കാൻ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഹ്വാനം
- ശമ്പള പരിഷ്ക്കരണ കമ്മിറ്റിയുടെ പുതിയ ചെയർമാനെ ഉടൻ നിയമിക്കുക