അഖിലേന്ത്യാ വർക്കിംഗ് വുമൺ കോർഡിനേഷൻ കമ്മറ്റി കൺവീനറും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമായ സ.കെ എൻ ജ്യോതി ലക്ഷമി 42 വർഷത്തെ സേവനത്തിനു ശേഷം മെയ് 31ന് വിരമിച്ചു. RTP ടെലിഫോൺ ഓപ്പറേറ്ററായി 1982 ൽ കൊല്ലം ജില്ലയിൽ ജോലിയിൽ പ്രവേശിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെയും പ്രധാന പ്രവർത്തകയായി മാറി. RTP ജീവനക്കാരുടെയും, കാഷ്വൽ മസ്ദൂർ ജീവനക്കാരുടെയും നിയമനത്തിനായി നടന്ന നിരവധി പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി. AITEU CL III യൂണിയന്റെ ബ്രാഞ്ച് സെക്രട്ടറിയായി എട്ടു വർഷക്കാലത്തോളം പ്രവർത്തിച്ച സഖാവ് ജില്ലാ ഭാരവാഹിയായും, ഇ3 യൂണിയൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. സംസ്ഥാന കമ്മറ്റിയുടെ ഭാഗമായി വിവധ സ്ഥാനങ്ങളിൽ പ്രവർത്തിച്ച സഖാവ് സംസ്ഥാന മഹിളാ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. ഇപ്പോൾ യൂണിയന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായും സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കൂടാതെ WWCC യുടെ അഖിലേന്ത്യാ കൺവീനറാണ്.

10 വർഷക്കാലത്തോളം കൊല്ലം ഡിസ്ട്രിക്ട് പോസ്റ്റൽ, ടെലികോം, ബിഎസ്എൻഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറായും സംഘം പ്രസിഡൻ്റായും പ്രവർത്തിച്ചു. സംഘടനയുടെ ലോക്കൽ കൗൺസിൽ അംഗമായും, സർക്കിൾ കൗൺസിൽ അംഗമായും പ്രവർത്തിക്കുന്ന സഖാവ് കൊല്ലം ജില്ലാ സ്പോർട്സ് ആൻഡ് കൾച്ചറൽ ബോർഡ് അംഗമായും പ്രവർത്തിച്ചു. നിരവധി സമര പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകിയ സഖാവ് മഹിളാ ജീവനക്കാരെ സംഘടിപ്പിക്കുന്നതിൽ എന്നും മുൻപന്തായിലുണ്ടായിരുന്നു. തുടർന്നും പൊതുരംഗത്തും സംഘടനാ രംഗത്തു സജീവ സാന്നിധ്യമായി ഉണ്ടാവുമെന്നതിൽ സംശയമില്ല.

സർവ്വീസിൽ നിന്നും വിരമിച്ച സ.ജ്യോതിലക്ഷ്മിക്ക് സംസ്ഥാന കമ്മറ്റിയുടെ അഭിവാദ്യങ്ങൾ