നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ GTI യെക്കുറിച്ച് പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ
GTI പദ്ധതിയെ സംബന്ധിച്ച് ജീവനക്കാരുടെ ഇടയിൽ നിന്ന് ചില സംശയങ്ങൾ ഉയർന്നുവരുന്നു. ഈ വിഷയം ജനറൽ സെക്രട്ടറി സ.പി.അഭിമന്യു GTI രൂപീകരണ കമ്മിറ്റിയിൽ അംഗമായിട്ടുള്ള Sr.GM(SR) ശ്രീ.എ എം ഗുപ്തയുമായി ചർച്ച ചെയ്തു. അദ്ദേഹം നൽകിയ മറുപടി താഴെ കൊടുക്കുന്നു.
ചോദ്യ നമ്പർ 1- GTI സ്കീം അനുസരിച്ച് 50 വയസ്സ് വരെയുള്ള നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ വാർഷിക പ്രീമിയം 3,776/- രൂപയായിരിക്കും. ഒരു നോൺ എക്സിക്യൂട്ടീവ് ജീവനക്കാരൻ 50 വയസ് കഴിഞ്ഞാൽ, വാർഷിക പ്രീമിയം മാറുമോ?
മറുപടി: ഇല്ല. 50 വയസ് കഴിഞ്ഞാലും വാർഷിക പ്രീമിയം അതേപടി തുടരാം
ചോദ്യ നമ്പർ 2 – GTI സ്കീമിൽ ചേരുന്ന നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ലഭിക്കുന്ന അഷ്വേർഡ് തുക 20 ലക്ഷം രൂപയാണ്. ഈ ജീവനക്കാരൻ എക്സിക്യൂട്ടീവ് കേഡറിലേക്ക് പ്രമോട്ട് ചെയ്‌താൽ ആ ജീവനക്കാരന് ലഭിക്കുന്ന പോളിസി തുക എത്രയായിരിക്കും?
മറുപടി: ഒരു നോൺ എക്സിക്യൂട്ടീവ് ജീവനക്കാരൻ എക്സിക്യൂട്ടീവ് കേഡറിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയാണെങ്കിൽ, ആ ജീവനക്കാരന് എക്സിക്യൂട്ടീവ് ജീവനക്കാരുടെ GTI യിൽ ചേരാം. ആ ജീവനക്കാരന് ലഭിക്കുന്ന അഷ്വേർഡ് തുക 50 ലക്ഷം രൂപയായി വർധിക്കും. ഇതിനുള്ള ഓപ്ഷൻ എല്ലാ വർഷവും ഫെബ്രുവരിയിൽ നൽകാം.
Related Posts
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു