അഖിലേന്ത്യാ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പ്രതിഷേധ പ്രകടനം 12-6-2024

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എസ്എൻഎടിടിഎ സംഘടനകൾ സംയുക്തമായി നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രധാന വിഷയങ്ങളെല്ലാം വിവിധ യോഗങ്ങളിലും നാഷണൽ കൗൺസിൽ യോഗത്തിലും ഉന്നയിക്കപ്പെട്ടവയാണ്. എന്നാൽ ബിഎസ്എൻഎൽ മാനേജ്മെൻറ് ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറായെങ്കിലും ഒരു വിഷയത്തിലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. എല്ലാ ആവശ്യങ്ങളും ചവറ്റുകൊട്ടയിൽ വലിച്ചെറിയുന്ന സമീപനമാണ് മാനേജ്മെൻറ് സ്വീകരിച്ചു വരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചിറ്റമ്മ നയമാണ് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് സ്വീകരിക്കുന്നത്.
ഈ സാഹചര്യത്തിൽ പ്രക്ഷോഭമല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എസ്എൻഎടിടിഎ സംഘടനകളെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത്. അഖിലേന്ത്യാ പ്രക്ഷോഭത്തിൻ്റെ ആദ്യഘട്ടമായി എല്ലാ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്ക് മാന്യമായ പരിഹാരമായില്ലെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. താഴെ കാണുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

 1. 5% ഫിറ്റ്മെൻ്റോടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക. സ്റ്റാഗ്നേഷൻ പരിഹരിക്കുക. മെച്ചപ്പെട്ട ശമ്പള സ്കെയിലുകൾ അനുവദിക്കുക. എച്ച്ആർഎ പുതുക്കി നിശ്ചയിക്കുക.
 2. പുനസംഘടനാ പദ്ധതി പുനരവലോകനം ചെയ്യുക. സ്ഥാപനത്തിൻറെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി JTO, JAO, JE, Sr TOA , TT തസ്തികകൾ കൂടുതലായി അനുവദിക്കുക.
 3. പുതിയ പ്രമോഷൻ പോളിസി നടപ്പാക്കുക. എക്സിക്യൂട്ടീവ് – നോൺ എക്സിക്വീട്ടീവ് വിവേചനം അവസാനിപ്പിക്കുക.
 4. അശാസ്ത്രീയമായ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. ലാൻഡ് ലൈൻ മേഖലയുടെ അന്ത്യത്തിന് വഴിവെച്ച എസ്എൽഎ സംവിധാനത്തിൻ്റ പാഠങ്ങൾ ഉൾക്കൊണ്ട് സ്വകാര്യവൽക്കരണത്തിൽ നിന്നും പിന്മാറുക.
 5. ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കുക. Deloitte,KPMG തുടങ്ങിയ മുൻകാല കൺസൾട്ടൻസികളുടെ പ്രവർത്തനവും അതിൻറെ നേട്ടവും പ്രസിദ്ധീകരിക്കുക.
 6. ആശുപത്രികളിൽ പണരഹിത (Cashless) ചികിത്സ ഉറപ്പുവരുത്തുക. ഇല്ലാത്ത സ്ഥലങ്ങളിൽ മെഡിക്കൽ അഡ്വാൻസ് അനുവദിക്കുക.
 7. 1-4-2024 അടിസ്ഥാനത്തിൽ 15 ദിവസത്തെ ഔട്ട്ഡോർ ചികിത്സാ ആനുകൂല്യം നൽകുക.
 8. ആശ്രിത നിയമനത്തിലെ നിയന്ത്രണങ്ങൾ നീക്കുക. ജോലിസ്ഥലത്ത് അപകടങ്ങളിൽ മരണപ്പെട്ടവരുടെയും കോവിഡ് ബാധിച്ചു മരിച്ചവരുടെയും ആശ്രിതർക്ക് നിയമനം നൽകുക.
 9. ജെഇ,സീനിയർ ടിഒഎ,ടിടി എന്നിവരുടെ ശമ്പള സ്കെയിലുകൾ വർദ്ധിപ്പിക്കുക.
 10. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ നിർവചിക്കുക. എക്സിക്യൂട്ടീവ് ജീവനക്കാരുടെ ജോലികൾ ജെഇ മാരെ ഏൽപ്പിക്കരുത്. അല്ലെങ്കിൽ തുല്യ ജോലിക്ക് തുല്യ വേദനം നൽകുക.
 11. ഡിഓടി റിക്രൂട്ട് ചെയ്യുകയും ബിഎസ്എൻഎൽ നിയമിക്കുകയും ചെയ്ത ജീവനക്കാർക്ക് പ്രസിഡൻഷ്യൽ ഉത്തരവ് പുറപ്പെടുവിക്കുക. കോടതി ഉത്തരവ് പാലിക്കുക.
 12. റൂൾ 8 അനുസരിച്ചുള്ള ട്രാൻസ്ഫറുകൾ അനുവദിക്കുക. അനാവശ്യ നിയന്ത്രണങ്ങൾ
  നീക്കുക.
 13. ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലുള്ളവർക്ക് സ്പെഷ്യൽ JTO LICE നടത്തുക.
 14. നോൺ എക്സിക്വീട്ടീവ് ജീവനക്കാർക്ക് മൊബൈൽ ഹാൻഡ്സെറ്റ് അനുവദിക്കുക.
 15. ടെമ്പറവറി ട്രാൻസ്ഫർ നിയന്ത്രണങ്ങൾ നീക്കുക.
 16. പഞ്ചാബ് സർക്കളിലെ JTO LICE റദ്ദാക്കിയ നടപടി പിൻവലിക്കുക.
 17. ജീവനക്കാർക്കും പെൻഷൻകാർക്കും ഫൈബർ അടിസ്ഥാനത്തിലുള്ള സൗജന്യ റസിഡൻഷ്യൽ കണക്ഷണുകൾ നൽകുക.
 18. കായിക താരങ്ങളുടെ പ്രമോഷൻ വിഷയത്തിൽ സർക്കിളിൽ നിന്നും CGMT അംഗീകരിച്ചവരുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.
 19. ടി.ടി പരീക്ഷകൾ ഓഫ് ലൈനായി നടത്തുക.
 20. ജെഇ, സീനിയർ ടിഒഎ വിഭാഗം ജീവനക്കാർക്ക് ഇ-ഓഫീസ് പാസ്സ്‌വേർഡ് അനുവദിക്കുക.

അഭിവാദനങ്ങളോടെ

സർക്കിൾ സെക്രട്ടറി