BSNL ജീവനക്കാർക്കും റിട്ടയർ ചെയ്തവർക്കും സൗജന്യ നിരക്കിൽ FTTH കണക്ഷൻ
News
ജീവനക്കാർക്കും റിട്ടയർ ചെയ്തവർക്കും 50% സൗജന്യ നിരക്കിൽ (സീലിംഗ് ഇല്ലാതെ) FTTH കണക്ഷൻ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ 29.09.2020 മുതൽ ആവശ്യപ്പെട്ടുവരികയായിരുന്നു. നിരന്തരം നടത്തിയ സമ്മർദ്ദത്തിൻ്റെ ഫലമായി ആവശ്യം പൂർണ്ണമായും അംഗീകരിച്ചില്ലെങ്കിലും 40% സൗജന്യം (പരമാവധി 300 രൂപ) അനുവദിച്ചുകൊണ്ട് BSNL മാനേജ്മെൻ്റ് ഉത്തരവായി. (No.BSNLCO-ADMN/80/2-ADMN Dated 05.07.2021)
നിബന്ധനകൾ
- ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രം
- ഡിസ്‌കൗണ്ട് 40% (പരമാവധി 300 രൂപ)
- ഡിസ്‌കൗണ്ട് പ്ലാൻ ചാർജുകൾക്ക് മാത്രം
- പ്രതിമാസം 599 രൂപ മുതലുള്ള പ്ലാനുകൾക്ക് ഡിസ്‌കൗണ്ട് ബാധകം
- നിലവിലുള്ള സൗജന്യ ബ്രോഡ്ബാൻഡ് / സ്വന്തമായുള്ള FTTH കണക്ഷൻ / 10% ഡിസ്‌കൗണ്ടോടുകൂടി അനുവദിക്കപ്പെട്ട FTTH കണക്ഷൻ / RSTC/CTC ലാൻഡ് ലൈൻ കണക്ഷനുകൾ പുതിയ സ്കീമിലേക്ക് മാറ്റാം
Categories
Recent Posts
- 05-02-2025 ന് കേന്ദ്രബജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഹ്വാനം
- അഖിലേന്ത്യാ പണിമുടക്കിന് തയ്യാറെടുക്കാൻ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഹ്വാനം
- ശമ്പള പരിഷ്ക്കരണ കമ്മിറ്റിയുടെ പുതിയ ചെയർമാനെ ഉടൻ നിയമിക്കുക
- എബ്രഹാം കുരുവിള സർവീസിൽ നിന്നും വിരമിച്ചു
- BSNL-ൽ തൊഴിലാളികൾ അധികമാണോ?