BSNL ൻ്റെ 4G സേവനം – തടസ്സങ്ങൾ നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട വാർത്താ വിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇടപെടണം – AUAB
4G ഉപകരണങ്ങൾ ടെണ്ടർ പ്രക്രിയയിലൂടെ വാങ്ങി, BSNL 4G സേവനം ആരംഭിക്കാൻ കുറഞ്ഞത് 3 വർഷമെങ്കിലും സമയമെടുക്കും. അതുകൊണ്ട് നിലവിലുള്ള 4G അനുയോജ്യ BTS നവീകരിച്ച് BSNL 4G സേവനം ആരംഭിക്കണമെന്ന് AUAB ആവശ്യപ്പെടുന്നു. തെക്ക് പടിഞ്ഞാറൻ മേഖലകളിൽ 4G സേവനം ആരംഭിക്കുന്നതിനായി 18,500 BTS കളുടെ നവീകരണത്തിന് BSNL മാനേജ്മെൻ്റ് കമ്മിറ്റി
01.07.2021 -ന് അംഗീകാരം നൽകി. ഇതിന് ഏകദേശം 550 കോടി രൂപ മാത്രമാണ് കമ്പനിക്ക് ചിലവ് വരുക. മാനേജ്മെൻ്റ് കമ്മിറ്റിയുടെ ഈ നിർദ്ദേശം BSNL ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചു. എന്നാൽ BSNL ബോർഡ് മീറ്റിംഗിൽ, DoT- ൽ നിന്നുള്ള രണ്ട് സർക്കാർ ഡയറക്ടർമാർ അപ്‌ഗ്രേഡേഷൻ നിർദ്ദേശം അംഗീകരിച്ചില്ല. അതിൻ്റെ ഫലമായി നിലവിലുള്ള BTS അപ്ഗ്രേഡ് ചെയ്ത് 4G സേവനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഈ സാഹചര്യങ്ങളിൽ, BSNL ബോർഡിൽ സർക്കാർ ഡയറക്ടർമാർ സൃഷ്ടിച്ച തടസ്സങ്ങൾ നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട വാർത്താ വിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് AUAB യുടെ നേതൃത്വത്തിൽ കത്ത് നൽകി.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു