കോടതി നടപടിക്രമങ്ങൾ കാരണം സ്‌പെഷ്യൽ JTO LICE പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്നു
സ്‌പെഷ്യൽ JTO LICE പരീക്ഷയുടെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിഡബ്ല്യുഡി (അംഗപരിമിതർ) സംവരണം ആവശ്യപ്പെട്ട് ചില ഉദ്യോഗാർത്ഥികൾ നൽകിയ കേസിൽ ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ സിഎടി ഫലപ്രഖ്യാപനത്തിന് സ്റ്റേ നൽകിയതാണ് കാരണം. ഈ കേസ് 31-01-2023 ന് വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ കേസിനോടൊപ്പം മറ്റു നിരവധി കേസുകൾ ലിസ്റ്റ് ചെയ്തതിനാൽ സമയ പരിമിതി മൂലം വാദം നടന്നില്ല. അതിനാൽ ഈ കേസിൻ്റെ വാദം കേൾക്കുന്നത് 07-02-2023 ലേക്ക് മാറ്റി. അന്ന് സ്റ്റേ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റേ നിലവിലുള്ളതിനാൽ മാനേജ്മെൻ്റിന് ഫലം പ്രഖ്യാപിക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ, സിഎംഡി ബിഎസ്എൻഎൽ “കോടതി അലക്ഷ്യ നടപടികൾ” നേരിടേണ്ടി വരും. ഇതാണ് ഈ കേസുമായി ബന്ധപ്പെട്ട വസ്തുത. എന്നാൽ, ഫലപ്രഖ്യാപനത്തിനായി ബിഎസ്എൻഎൽഇയു ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന തെറ്റായ വിവരമാണ് പ്രചരിക്കുന്നത്. തെറ്റായ പ്രചരണങ്ങൾ അവഗണിക്കണമെന്ന് സഖാക്കളോട് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു