ഓൺലൈനിൽ നടന്ന BSNL എംപ്ലോയീസ് യൂണിയൻ്റെ ആവേശകരമായ കേന്ദ്ര പ്രവർത്തക സമിതി
BSNL എംപ്ലോയീസ് യൂണിയൻ കേന്ദ്ര പ്രവർത്തക സമിതി യോഗം 04-02-2023 ന് ഓൺലൈനായി നടന്നു. 45 പ്രവർത്തക സമിതി അംഗങ്ങൾ ഈ യോഗത്തിൽ പങ്കെടുത്തു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ: ജോൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മൺമറഞ്ഞ നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡൻ്റ് സ. അനിമേഷ് മിത്ര അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് ജനറൽ സെക്രട്ടറി സ.പി.അഭിമന്യു ചർച്ചയ്ക്കുള്ള കുറിപ്പ് അവതരിപ്പിച്ചു. 45 പ്രവർത്തക സമിതി അംഗങ്ങളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. ശമ്പള പരിഷ്കരണം, പുതിയ പ്രൊമോഷൻ നയം, ബിഎസ്എൻഎൽ 4G & 5G ആരംഭിക്കൽ, ജോയിൻ്റ് ഫോറത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തൽ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്തു. BSNLCCWF, BSNLWWCC എന്നിവയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ചർച്ചകൾക്ക് ജനറൽ സെക്രട്ടറി പി. അഭിമന്യു മറുപടി പറഞ്ഞു.
05-04-2023 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ കിസാൻ റാലിയിൽ പരമാവധി ബി എസ് എൻ എൽ ജീവനക്കാരെ അണിനിരത്താൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ജീവനക്കാരുടെ നീറുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും യൂണിയനെ ശക്തിപ്പെടുത്തുന്നതിനും യോഗം സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു