കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് (സി‌പി‌എസ്‌യു) ഒരു വർഷത്തിൽ നാല് തവണ ഐ‌ഡി‌എ വർദ്ധനവ് ലഭിക്കാൻ അർഹതയുണ്ട്. അതായത്, ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 മുതൽ. ഇതുവരെ, മുകളിൽ സൂചിപ്പിച്ച മാസങ്ങളിൽ തന്നെ DPE ഐഡിഎ വർദ്ധനവിൻ്റെ ശതമാനം പ്രഖ്യാപിച്ചിരുന്നു. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും DPE ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അതാത് മാസത്തെ ശമ്പളത്തോടൊപ്പം തന്നെ വർദ്ധിപ്പിക്കുന്ന ഐഡിഎ നൽകിയിരുന്നു. എന്നാൽ 2021 ജൂലൈ 01 (3.1%), 2021 ഒക്ടോബർ 01 (5.5%) എന്നി മാസങ്ങളിൽ വർദ്ധിച്ച IDA ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാലു മാസങ്ങൾ മുൻപ് (ജൂലൈ 1 ന് ലഭിക്കേണ്ട) വർദ്ധിച്ച IDA പോലും ഇപ്പോഴും നൽകിയിട്ടില്ല. ജൂലൈ, ഒക്ടോബർ മാസങ്ങളിലെ വർദ്ധിച്ച ഐ‌ഡി‌എ നിരക്ക് ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി‌എസ്‌എൻ‌എൽ‌ എംപ്ലോയീസ് യൂണിയൻ ഇതിനകം തന്നെ DPE സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്താണ് ഈ കാലതാമസത്തിന് കാരണം? നിലവിൽ IDA വർദ്ധനവിൻ്റെ നിരക്കുകൾ പ്രഖ്യാപിക്കുന്നത് DPE (ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ്) ആയിരുന്നു. DPE, ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഓഹരി വില്പനാ നീക്കം ത്വരിതപ്പെടുത്തുന്നതിനുവേണ്ടി ഏതാനും മാസങ്ങൾക്ക് മുമ്പ് DPE യെ ധനമന്ത്രാലയത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്നു. ധനമന്ത്രാലയം ആണ് ഇനി മുതൽ വർദ്ധിക്കുന്ന IDA നിരക്ക് പ്രഖ്യാപിക്കേണ്ടത്. വർദ്ധിച്ച IDA നിരക്ക് പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ ധനമന്ത്രി ശ്രീമതി.നിർമല സീതാരാമനാണ്. കേന്ദ്രസർക്കാർ തൊഴിലാളികളോട് സ്വീകരിക്കുന്ന സമീപനത്തിൻ്റെ മറ്റൊരു ഉദാഹരണമാണിത്.