ശമ്പള പരിഷ്‌കരണ പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി എല്ലാ നോൺ എക്‌സിക്യൂട്ടീവ് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത യോഗം 23-01-2023-ന് ഓൺലൈനായി ചേർന്നു. യോഗത്തിൽ BSNLEU, NFTE, BTEU, FNTO, SNATTA, BSNL MS, ATM BSNL,BSNLEC എന്നീ സംഘടനകളുട ജനറൽ സെക്രട്ടറിമാർ പങ്കെടുത്തു. വിശദമായ ചർച്ചകൾക്ക് ശേഷം താഴെപ്പറയുന്ന തീരുമാനങ്ങൾ ഏകകണ്ഠമായി കൈ കൊണ്ടു .

1) നോൺ എക്സിക്യൂട്ടീവ് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഒരു സംയുക്ത വേദി രൂപീകരിക്കാൻ തീരുമാനിച്ചു. ഈ വേദി “ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത ഫോറം” എന്ന പേരിൽ അറിയപ്പെടും. എൻ എഫ് ടി ഇ ജനറൽ സെക്രട്ടറി സ. ചന്ദേശ്വർ സിംഗ് ചെയർമാനും ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി.അഭിമന്യു കൺവീനറുമായിരിക്കും

2) താഴെ പറയുന്ന പ്രധാന പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ജോയിൻ്റ് ഫോറം തീരുമാനിച്ചു –
എ ) ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക.
ബി) നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഒരു പുതിയ പ്രൊമോഷൻ പദ്ധതി നടപ്പിലാക്കുക.
സി ) BSNL-ൻ്റെ 4G, 5G സേവനങ്ങൾ ഉടൻ ആരംഭിക്കുക.

മേൽപ്പറഞ്ഞ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 07-02-2023 ന് ഉച്ചഭക്ഷണ സമയം എല്ലാ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

അടുത്ത ഘട്ടം പ്രക്ഷോഭത്തെക്കുറിച്ച് തീരുമാനിക്കുന്നതിന് വേണ്ടി ജോയിൻ്റ് ഫോറത്തിൻ്റെ ഒരു യോഗം 07-02-2023 ന് ന്യൂഡൽഹിയിൽ നടക്കും.