എല്ലാ ജീവനക്കാർക്കും ജൂലൈ മാസത്തെ ശമ്പളം ഉടൻ നൽകുക . കേരളത്തിലെ BSNL ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളം ആഗസ്റ്റ് 19 നോ അതിനുമുൻപോ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ
News
ഓണം പ്രമാണിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളം 19.08.2021 ന് തന്നെ നൽകണമെന്ന് ധനമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിൽ ഇതുവരെ ജൂലൈ മാസത്തെ ശമ്പളം പോലും ജീവനക്കാർക്ക് നൽകിയിട്ടില്ല. എല്ലാ ജീവനക്കാർക്കും ജൂലൈ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും, കേരളത്തിലെ BSNL ജീവനക്കാർക്ക് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം ആഗസ്റ്റ് മാസത്തെ ശമ്പളം 19 നോ അതിനുമുൻപോ നൽകണമെന്ന് ആവശ്യപ്പെട്ട് അതിലേന്ത്യാ യൂണിയൻ CMD ക്ക് കത്ത് നൽകി.
കേരളാ CGMT ശ്രീ.സി.വി.വിനോദ് ITS നും യൂണിയൻ ജനറൽ സെക്രട്ടറി സ.പി.അഭിമന്യുവിനും ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പട്ട് സർക്കിൾ യൂണിയൻ കത്ത് നൽകിയിരുന്നു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

