ജൂലൈ മാസത്തെ ട്രായ് റിപ്പോർട്ടിൽ ബി‌എസ്‌എൻ‌എല്ലിന് 29 ലക്ഷത്തിലധികം പുതിയ വരിക്കാർ. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ജൂലൈ മാസം ബിഎസ്എൻഎല്ലിന് 29,47,307 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. നിലവിലെ വയർലെസ് മാർക്കറ്റ് ഷെയർ 7.59%. 2024 ജൂലൈ മാസം റിലയൻസ് ജിയോക്ക് 7,58,463 ഉപഭോക്താക്കളെയും എയർടെലിന് 16,94,300 ഉപഭോക്താക്കളെയും വോഡഫോൺ ഐഡിയയ്ക്ക് 14,13,910 ഉപഭോക്താക്കളെയും നഷ്ടമായി. ബിഎസ്എൻഎൽ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. ഈ കാലയളവിൽ വയർലൈൻ മേഖലയിൽ ബിഎസ്എൻഎൽ ന് 1,34,233 വരിക്കാരെ നഷ്ടമായി. സ്വകാര്യ ടെലികോം കമ്പനികൾ ടാരിഫ് വർദ്ധിപ്പിച്ചതാണ് ബിഎസ്എൻഎല്ലിന് സഹായകരമായത്. ബിഎസ്എൻഎൽ 4ജിയുടെ വിന്യാസവും സ്വകാര്യ ടെലികോം കമ്പനികളുടെ ടാരിഫ് വർദ്ധനവും വരും മാസങ്ങളിലും
ബിഎസ്എൻഎല്ലിന് ഗുണകരമാവും എന്ന് പ്രതീക്ഷിക്കാം.