അഖിലേന്ത്യാ സമ്മേളനം സമാപിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 10-ാം അഖിലേന്ത്യാ സമ്മേളനം ഗുവഹാത്തിയിൽ സമാപിച്ചു. ഏപ്രിൽ 2 ന് ആരംഭിച്ച സമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡൻ്റ് ഡോ.കെ.ഹേമലത ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അനിമേഷ് മിത്ര അദ്ധ്യക്ഷനായി. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തൊഴിലാളികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് ഡോ.ഹേമലത ആവശ്യപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ ടേഡ് യൂണിയൻ ഇൻ്റർനാഷണൽ പ്രതിനിധി എർഡം ഇലാമി, വി.എ.എൻ.നമ്പൂതിരി, കർഷക തൊഴിലാളി യൂണിയർ ജനറൽ സെക്രട്ടറി ബി.വെങ്കട്ട്, എം.ആർ.ദാസ് , വീരഭദ്ര റാവു, കെ.സെബാസ്റ്റ്യൻ, വി.ഷാജി, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. അഭിമന്യു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോകുൽ ബോറ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അനിമേഷ് മിത്ര (പ്രസിഡൻ്റ് ), പി.അഭിമന്യു (ജനറൽ സെക്രട്ടറി), ജോൺ വർഗീസ് (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), ഇർഫാൻ പാഷ (ട്രഷറർ) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു. കേരളത്തിൽ നിന്നും കെ.എൻ.ജ്യോതിലക്ഷ്മിയെ അസി.ജനറൽ സെക്രട്ടറിയായും പി.മനോഹരനെ ഓർഗനൈസിംഗ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു. 63 പ്രതിനിധികളാണ് കേരളത്തിൽനിന്നും സമ്മേളനത്തിൽ പങ്കെടുത്തത്.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു