ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം പി & ടി ഹൗസിൽ (സി.സന്തോഷ്‌കുമാർ & സനൽകുമാർ നഗർ) സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സർവീസ് മെച്ചപ്പെടുത്തുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. പ്രസിഡന്റ് ആർ.രാജേഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എം.വിജയകുമാർ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എഐബിഡിപിഎ ജനറൽ സെക്രട്ടറി ആർ.മുരളീധരൻ നായർ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ബീനാ ജോൺ, സംസ്ഥാന സെക്രട്ടറി അജിത് ശങ്കർ, എൻ എഫ് പി ഇ സംസ്ഥാന കൺവീനർ എൻ.വിനോദ്‌കുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ, കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീൻ, സിജിപിഎ ജില്ലാ സെക്രട്ടറി എസ്.അശോക് കുമാർ, എഐബിഡിപിഎ ജില്ലാ സെക്രട്ടറി സി.രാമചന്ദ്രൻ, എഐപിആർപിഎ ജില്ലാ സെക്രട്ടറി ജേക്കബ് തോമസ്, ബിഎസ്എൻഎൽ സിസിഎൽയു ജില്ലാ സെക്രട്ടറി മുരുകേശൻ നായർ, സർക്കിൾ ഓഫീസ് ജില്ലാ സെക്രട്ടറി ഇ.ടി.വിജയകുമാർ, സംസ്ഥാന ഭാരവാഹികളായ ബി.മുരളീധരൻ, ടി.എസ്.ദിനേഷ് എന്നിവർ സംസാരിച്ചു. ആർ.എസ്.ബിന്നി സ്വാഗതവും എസ്.സുനിൽകുമാർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ബി.മൻസൂർ അഹമ്മദ് (പ്രസിഡന്റ്), എസ്.സുനിൽകുമാർ (സെക്രട്ടറി), ആർ.രാകേഷ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

പ്രസിഡന്റ്
ബി. മൻസൂർ അഹമ്മദ്
സെക്രട്ടറി
എസ്. സുനിൽ കുമാർ
ട്രഷറർ
ആർ. രാകേഷ്