സർക്കിൾ മഹിളാ കമ്മിറ്റി യോഗം 24-09-2 026ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ നടന്നു. സർക്കിൾ മഹിളാ കമ്മിറ്റി അംഗം ഡി ഗീതമ്മ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ട് എം വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സർക്കിൾ സെക്രട്ടറി പി എസ് അജിത്ത് ശങ്കർ, സർക്കിൾ പ്രസിഡണ്ട് ബീനാ ജോൺ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അഖിലേന്ത്യാ വർക്കിംഗ് വുമൺ കോ ഓർഡിനേറ്റിങ് കമ്മിറ്റി ജോയിൻ്റ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട കെ രേഖയ്ക്ക് സ്വീകരണം നല്കി.
സർക്കിൾ മഹിളാ കമ്മിറ്റി കൺവീനർ കെ രേഖ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു.
ശമ്പള പരിഷ്കരണം, സർവീസിൻ്റെ ഗുണനിലവാരം, കസ്റ്റമർ സർവീസ് സെൻ്ററിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ, ജീവനക്കാരെ കുറയ്ക്കാനുള്ള സർക്കാരിൻ്റെ നീക്കങ്ങൾ, വനിതാ ജീവനക്കാരുടെ പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. സഖാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് അഖിലേന്ത്യാ പ്രസിഡൻ്റും സർക്കിൾ കൺവീനറും മറുപടി പറഞ്ഞു.
യോഗത്തിൽ വനിതാ കമ്മിറ്റി അംഗം പ്രീതി സ്വാഗതവും സർക്കിൾ ഓർഗനൈസിങ് സെക്രട്ടറി സുചിത്ര നന്ദിയും പറഞ്ഞ്.