ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – തിരുവനന്തപുരം
News
പി&ടി ഹൗസിൽ വെച്ച് സംഘടിപ്പിച്ചു. എഐബിഡിപിഎ ജില്ലാ സെക്രട്ടറി സി.രാമചന്ദ്രൻ അധ്യക്ഷതവഹിച്ച കൺവെൻഷൻ സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി.കെ.മുരളീധരൻ, എഐബിഡിപിഎ അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി ആർ.മുരളീധരൻ നായർ, ബിഎസ്എൻഎൽഇയു സർക്കിൾ ട്രഷറർ ആർ.രാജേഷ് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി ആർ.എസ്.ബിന്നി സ്വാഗതവും, സിസിഎൽയു ജില്ലാ സെക്രട്ടറി കെ.മുരുകേശൻ നായർ നന്ദിയും പറഞ്ഞു.