ഏകപക്ഷീയമായി ALTTC യെ DOT ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനം എടുക്കുന്നതിനും AUAB യുടെ അടിയന്തര യോഗം 24.02.2022 ന് ഓണ്‍ലൈന്‍ ചേര്‍ന്നു. BSNLEU, NFTE, AIGETOA, SNEA, AIBSNLEA, FNTO, SNATTA, BSNL ATM, AITEEA എന്നീ സംഘടനകളുടെ ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. 6,000 കോടി രൂപ വിപണി മൂല്യമുള്ള ALTTC കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ 81 ഏക്കര്‍ ഭൂമി DOT ഏറ്റെടുത്ത നടപടിയെ യോഗം ശക്തമായി അപലപിച്ചു. ALTTC യെ ഏറ്റെടുക്കാനുള്ള DOT ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

AUAB യുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന്, ALTTC യുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് തീരുമാനിച്ച് DOT ഉത്തരവ് ഇറക്കി. അതിനര്‍ത്ഥം, ALTTC, BSNL ല്‍ തന്നെ തുടരും. എന്നാല്‍ 2022 ഫെബ്രുവരി 21 ന് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് (ഫയല്‍ നമ്പര്‍.8-9/2020-Asset Mgmt) പിന്‍വലിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. BSNL ന്‍റെ ഭൂമികളും കെട്ടിടങ്ങളും ഏകപക്ഷീയമായി DOT ഏറ്റെടുക്കുന്ന നടപടിക്കെതിരെ മാര്‍ച്ച് 3 ന് ഓഫീസ്/എക്സ്ചേഞ്ചുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ AUAB കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

കേരളത്തില്‍ സംയുക്തമായി AUAB യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.