BSNL ജീവനക്കാരുടെ പ്രതിഷേധ പ്രകടനം

BSNL ൻ്റെ 2.86 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ ശൃങ്കലയും 14917 മൊബൈൽ ടവറുകളും ഉൾപ്പടെയുമുള്ള രാജ്യത്തിൻ്റെ പൊതുസ്വത്തുകൾ  സ്വകാര്യ കോർപ്പറേറ്റുകൾക്ക് ചുളുവിലയ്ക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ടവറുകളുടെയും ഫൈബറുകളുടെയും വില്പന BSNL ൻ്റെ വൻതകർച്ചക്കാണ് വഴിവയ്ക്കുക. കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം BSNL സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൻ്റെ തുടക്കമാണ്. BSNL ൻ്റെ 4ജി സേവനം അനുവദിക്കുന്നതിന് സർക്കാർ തടസ്സം നിന്നതിൻ്റെ കാരണവും…

മീറ്റ് ദി മെമ്പേഴ്സ് പ്രോഗ്രാം – തീയതിയിൽ മാറ്റം

ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെ മെമ്പർമാരെ നേരിൽ കാണുന്ന പരിപാടി സംഘടിപ്പിക്കാൻ ആഗസ്റ്റ് 6,7 തീയതികളിൽ ഹൈദരാബാദിൽ ചേർന്ന കേന്ദ്ര പ്രവർത്തകസമിതി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തീയതിയിൽ മാറ്റം വരുത്തുവാൻ അഖിലേന്ത്യാ സെൻ്റർ തീരുമാനിച്ചു. അതുപ്രകാരം സെപ്റ്റംബർ 1 മുതൽ 15 വരെ ഈ പരിപാടി സംഘടിപ്പിക്കണം. എല്ലാ സർക്കിൾ ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും ആവശ്യമായ…

കേരളത്തിലെ BSNL ജീവനക്കാരുടെ ശമ്പളവിതരണ പ്രശ്‍നം പരിഹരിക്കണം – അഖിലേന്ത്യാ യൂണിയൻ

കേരളത്തിലെ BSNL ജീവനക്കാർക്ക് കഴിഞ്ഞ 3 മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു. കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ശമ്പള ഫണ്ട് ലഭിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തുന്നത്. ഇത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ യൂണിയനോട് സർക്കിൾ യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഉടൻതന്നെ അഖിലേന്ത്യാ യൂണിയൻ വിഷയം പരിഹരിക്കാൻ CMD യോട് ആവശ്യപ്പെട്ടു.

ശമ്പളം – 18.8.2021 ന് CGM മായി നടന്ന കൂടിക്കാഴ്ച

ശമ്പളം വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും കരാർ ജീവനക്കാർക്ക് വേതനം നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ന് 18.08.2021 ന് CGM, PGM(F) എന്നിവരെ നേരിൽ കണ്ട് സംസാരിച്ചു. ശമ്പളവിതരണത്തിലെ തടസ്സം പരിശോധിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ബാങ്കിലേക്ക് അയക്കുമെന്നും, ബാങ്ക് അധികാരികൾക്ക് ഇതുമായി ബന്ധപ്പെട്ട വിശദമായ കത്ത് നൽകുമെന്നും CGM ഉറപ്പു നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ കത്ത് ബാങ്ക് അധികാരികൾക്ക് സർക്കിൾ അധികാരികൾ നൽകി….

ശമ്പളവിതരണത്തിലെ കാലതാമസം – അഖിലേന്ത്യാ യൂണിയൻ ഇടപെടണം

കേരളത്തിലെ BSNL ജീവനക്കാർക്ക് കഴിഞ്ഞ 3 മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു. കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ശമ്പള ഫണ്ട് ലഭിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തുന്നത്. ഇത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ യൂണിയനോട് അഭ്യർത്ഥിക്കുന്നു.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം

ജൂലൈ മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും, ഓണം പ്രമാണിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ തീരുമാനപ്രകാരം ആഗസ്റ്റ് മാസത്തെ ശമ്പളം ആഗസ്റ്റ് 19 ന് മുൻപ് വിതരണം ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജൂലൈ മാസത്തെ ശമ്പളവിതരണത്തിനാവശ്യമായ ഫണ്ട് ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ ശമ്പളവും ലഭിക്കുന്നതിനുവേണ്ട സമ്മർദ്ദം തുടരും.

BSNL മെഡിക്കൽ ഇൻഷുറൻസ് പദ്ധതി

BSNL ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 16 ൽ നിന്ന് 19 ലേക്ക് നീട്ടിയിരുന്നു. പിൻവലിക്കാനുള്ള സമയം ആഗസ്റ്റ്‌ 20 ൽ നിന്ന് ആഗസ്റ്റ് 22 ലേക്കും മാറ്റിയിരിക്കുന്നു. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

BSNL ൻ്റെ 4G സേവനം – തടസ്സങ്ങൾ നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട വാർത്താ വിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇടപെടണം – AUAB

4G ഉപകരണങ്ങൾ ടെണ്ടർ പ്രക്രിയയിലൂടെ വാങ്ങി, BSNL 4G സേവനം ആരംഭിക്കാൻ കുറഞ്ഞത് 3 വർഷമെങ്കിലും സമയമെടുക്കും. അതുകൊണ്ട് നിലവിലുള്ള 4G അനുയോജ്യ BTS നവീകരിച്ച് BSNL 4G സേവനം ആരംഭിക്കണമെന്ന് AUAB ആവശ്യപ്പെടുന്നു. തെക്ക് പടിഞ്ഞാറൻ മേഖലകളിൽ 4G സേവനം ആരംഭിക്കുന്നതിനായി 18,500 BTS കളുടെ നവീകരണത്തിന് BSNL മാനേജ്മെൻ്റ് കമ്മിറ്റി01.07.2021 -ന് അംഗീകാരം നൽകി. ഇതിന് ഏകദേശം 550 കോടി…

എല്ലാ ജീവനക്കാർക്കും ജൂലൈ മാസത്തെ ശമ്പളം ഉടൻ നൽകുക . കേരളത്തിലെ BSNL ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളം ആഗസ്റ്റ് 19 നോ അതിനുമുൻപോ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ

ഓണം പ്രമാണിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളം 19.08.2021 ന് തന്നെ നൽകണമെന്ന് ധനമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിൽ ഇതുവരെ ജൂലൈ മാസത്തെ ശമ്പളം പോലും ജീവനക്കാർക്ക് നൽകിയിട്ടില്ല. എല്ലാ ജീവനക്കാർക്കും ജൂലൈ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും, കേരളത്തിലെ BSNL ജീവനക്കാർക്ക് കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം ആഗസ്റ്റ് മാസത്തെ ശമ്പളം 19 നോ…

© BSNL EU Kerala