BSNLഎംപ്ലോയീസ് യൂണിയൻ്റെ കേന്ദ്ര പ്രവർത്തകസമിതി യോഗം 17.10.2021ന് ഓൺലൈനിൽ ചേർന്നു. 45 പ്രവർത്തകസമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. പ്രസിഡൻ്റ് സ: അനിമേഷ് മിത്ര അദ്ധ്യക്ഷത വഹിച്ചു. എജിഎസ് സഖാവ് ജോൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സഖാവ് സ്വപൻ ചക്രവർത്തി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സഖാവ് പി.അഭിമന്യു റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചകൾ വളരെ സജീവമായിരുന്നു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ശക്തമായ അഭിപ്രായങ്ങൾ പ്രവർത്തകസമിതി അംഗങ്ങൾ പ്രകടിപ്പിച്ചു. ബിഎസ്എൻഎല്ലിൻ്റെയും എംടിഎൻഎല്ലിൻ്റെയും 14,917 ടവറുകൾ കൈമാറുന്നത് ബിഎസ്എൻഎല്ലിൻ്റെയും എംടിഎൻഎല്ലിൻ്റെയും സ്വകാര്യവൽക്കരണത്തിൻ്റെ തുടക്കമാണെന്ന് യോഗം വിലയിരുത്തി. യോഗം പ്രചാരണ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി. സമാന ചിന്താഗതിക്കാരായ സംഘടനകളെക്കൂടി കൂട്ടിയോജിപ്പിച്ച് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ ഒരു സംയുക്ത പ്രചരണം സംഘടിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.