കോട്ടയം ജില്ലാ സമ്മേളനം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ 12-ാമതു കോട്ടയം ജില്ലാ സമ്മേളനം കോട്ടയത്തു നടന്നു. താരാപദ ഭവനിൽ തയ്യാറാക്കിയ ടി പി അനൂപ് കുമാർ നഗറിൽ സിഐടിയു ജില്ലാ പ്രസിഡൻ്റ് അഡ്വ. റജി സക്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സാബു ടി കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു. ജിജോമോൻ ടി കെ രക്തസാക്ഷി പ്രമേയവും സുധീഷ് ടി ഈനാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സർവ്വിസിൽ നിന്നും വിരമിച്ച ജില്ലാ സെക്രട്ടറി പി എൻ സോജൻ, സംസ്ഥാന അസി. സെക്രട്ടറി കെ മോഹനൻ എന്നിവരെ സമ്മേളനം ആദരിച്ചു. ടി എസ് സുനിൽകുമാറിന് യോഗം യാത്രയയപ്പു നൽകി. ഡോ. കൃഷ്ണൻ സ്മാരക എൻഡോവ്മെൻ്റ് വിതരണവും എസ്എസ്എൽസി, പ്ലസ് 2, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ ജില്ലയിലെ ബിഎസ്എൻഎൽ ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും സംസ്ഥാന സെക്രട്ടറി എം വിജയകുമാർ നിർവ്വഹിച്ചു. എൻ എഫ് പി ഇ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്
ആശ എം, ബിഎസ്എൻഎൽഇയു സംസ്ഥാന അസി. സെക്രട്ടറി കെ മോഹനൻ, ഓർഗനൈസിംഗ് സെക്രട്ടറി മനു ജി പണിക്കർ, മഹിളാ സബ്ബ് കമ്മറ്റി കൺവീനർ പി എസ് ശ്രീജ, എഐബിഡിപിഎ സംസ്ഥാന അസി. സെക്രട്ടറി വി കാർത്തികേയൻ,ജില്ലാ സെക്രട്ടറി പി ആർ സാബു, പി ആർ അജയകുമാർ, രാജേഷ് കെ നാരായണൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനോജ് എം എസ് വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. വിശദമായ ചർച്ചയ്ക്കും മറുപടിക്കും ശേഷം റിപ്പോർട്ടും വരവു ചെലവു കണക്കുകളും സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി ജിജോമോൻ ടി കെ (പ്രസിഡൻ്റ്), സാബു ടി കോശി (സെക്രട്ടറി), മനോജ് എം എസ് (ട്രഷറർ) എന്നിവരടങ്ങിയ 19 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി.