JAO റിക്രൂട്ട്‌മെൻ്റ് നിയമത്തിൽ ഭേദഗതികൾ വരുത്തണം – BSNL എംപ്ലോയീസ് യൂണിയൻ
News
JAO റിക്രൂട്ട്‌മെൻ്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് 2016 മുതൽ BSNL എംപ്ലോയീസ് യൂണിയൻ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഇതുമായി ബന്ധപ്പെട്ട്, ഡയറക്ടർക്ക് (HR) നെ നേരിൽക്കണ്ടും കത്തുകൾ വഴിയും ഈ ആവശ്യം നിരവധി തവണ ഉന്നയിച്ചിരുന്നു. എന്നാൽ മാനേജ്മെൻ്റ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. JAO റിക്രൂട്ട്‌മെൻ്റ് നിയമത്തിൽ താഴെപ്പറയുന്ന ഭേദഗതികൾ ഉൾപ്പെടുത്തണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ CMD യോട് വീണ്ടും ആവശ്യപ്പെട്ടു.
- JAO പരീക്ഷ എഴുതാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെയും പരീക്ഷ എഴുതാൻ അനുവദിക്കണം. (ഇപ്പോൾ, 9020 – 17430 ശമ്പള സ്കെയിലിലും അതിന് മുകളിലുള്ള സ്കെയിലുകളിലും ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു)
- പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധി 53 വയസ്സിൽ നിന്ന് 55 വയസ്സായി ഉയർത്തണം.
- 5 വർഷത്തെ സർവീസ് കാലയളവ് കണക്കാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ജനുവരി 01 ന് പകരം ജൂലൈ 01 ആയി മാറ്റണം
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു