മെഡിക്കൽ ഇൻഷുറൻസ് പോളിസി നടപ്പിലാക്കി – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ മറ്റൊരു നേട്ടം
താല്പര്യമുള്ള ജീവനക്കാർക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 15.05.2021 ന് ബിഎസ്എൻഎൽ മാനേജ്മെന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു. തുടർന്ന് ഡയറക്ടർ (HR) മായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ഇന്നത്തെ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആവശ്യകതയെ സംബന്ധിച്ച് ചർച്ച നടത്തി. യൂണിയൻ്റെ ആവശ്യം ഡയറക്ടർ (HR) അംഗീകരിക്കുകയും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുടർ നടപടികൾ വളരെ വേഗത്തിൽ…
ബി എസ് എൻ എൽ സംരക്ഷിക്കാൻ ജീവനക്കാരുടെ ഉപവാസസമരം
കേന്ദ്ര സർക്കാരിൻ്റെയും ബി എസ് എൻ എൽ മാനേജ്മെന്റിന്റെയും പൊതുമേഖലാ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി BSNL അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ 5ജി സേവനമടക്കം അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ അനുദിനം നവീകരിക്കപ്പെടുമ്പോൾ 4ജി പോലും ആരംഭിക്കാൻ കഴിയാതെ പരിതാപകരമായ അവസ്ഥയിലേക്ക് ബി എസ് എൻ എൽ എത്തിച്ചേർന്നിരിക്കുന്നു. ഇതിനിടെയാണ് കമ്പനിയുടെ ഏറ്റവും വിലപിടിപ്പുള്ള ആസ്തികളായ ഒപ്റ്റിക്കൽ ഫൈബറും ടവറുകളും വിറ്റ്…
വെബ്സൈറ്റ് തകരാർ പരിഹരിച്ചു
ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 19 മുതൽ ജൂലൈ 27 വരെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുവാൻ കഴിയാത്തതിൽ ഖേദിക്കുന്നു.
ബക്രീദ് അവധി ജൂലൈ 21 ന്
ബക്രീദ് പ്രമാണിച്ചുള്ള ജൂലൈ 20 ൻ്റെ അവധി ജൂലൈ 21 ലേക്ക് മാറ്റിയിരിക്കുന്നു.
കേരളാ ടൂറിസം, PWD വകുപ്പ് മന്ത്രിക്ക് നിവേദനം
BSNL ഇൻസ്പെക്ഷൻ ക്വാർട്ടേഴ്സും, ഓഫീസ് കെട്ടിടങ്ങളും വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കേരളാ CGM ശ്രീ സി.വി.വിനോദ് ITS ബഹുമാനപ്പെട്ട കേരളാ ടൂറിസം, PWD വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസിന് ബഹുമാനപ്പെട്ട ജനറൽ മാനേജർ ആർ.സതീഷിൻ്റെ സാന്നിധ്യത്തിൽ നൽകുന്നു.
നിൽപ്പുസമരവുമായി ജീവനക്കാർ
രാജ്യവ്യാപകമായി BSNL ജീവനക്കാർ ആൾ യൂണിയൻസ്/അസ്സോസിയേഷന്സിൻ്റെ നേതൃത്വത്തിൽ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. 4G സേവനം ഉടൻ ആരംഭിക്കുക, സർവീസ് മെച്ചപ്പെടുത്തുക, കേന്ദ്രസർക്കാർ നൽകുവാനുള്ള 39,000 കോടി രൂപ ഉടൻ അനുവദിക്കുക, യഥാസമയം ശമ്പളവിതരണം നടത്തുക, 1.1.2017 മുതൽ ലഭിക്കേണ്ട ശമ്പള/പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക, BSNL നേരിട്ട് നിയമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. കേരളത്തിൽ…
BSNL ന് DOT നൽകുവാനുള്ള 39,000 കോടി രൂപ ഉടൻ അനുവദിക്കണം
വിവിധ സേവനങ്ങൾ ഉൾപ്പടെ നൽകിയതിൻ്റെ ഭാഗമായി BSNL ന് DOT യിൽ നിന്ന് ലഭിക്കേണ്ട ഏകദേശ തുകയായ 39,000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആൾ യൂണിയൻസ്/അസോസിയേഷൻസിൻ്റെ കേന്ദ്ര നേതൃത്വം, പുതുതായി ചാർജെടുത്ത ടെലികോം മന്ത്രിയോട് ആവശ്യപ്പെട്ടു. BSNL ൻ്റെ നിലവിലുള്ള കടം 30,000 കോടി രൂപ മാത്രമാണ്. ഈ സാഹചര്യത്തിൽ കമ്പനിയുടെ കടബാധ്യത ഒഴിവാക്കുന്നതിനും സാമ്പത്തിക പുനരുദ്ധാരണത്തിനും ഈ തുക ഉടൻ…
ഓൺലൈൻ വെബിനാർ – “മാറ്റുക മനഃസ്ഥിതി സ്ത്രീകളോട്”
BSNL എംപ്ലോയീസ് യൂണിയൻ്റെയും AIBDPA യുടെയും മഹിളാ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “മാറ്റുക മനഃസ്ഥിതി സ്ത്രീകളോട്” എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. വെബിനാർ AIDWA സംസ്ഥാന ജനറൽ സെക്രട്ടറി സ:പി.സതീദേവി (Ex.MP) ഉദ്ഘാടനം ചെയ്തു. BSNLEU സ്ഥാപക ജനറൽ സെക്രട്ടറിയും AIBDPA നേതാവുമായ സ:വി.എ.എൻ.നമ്പൂതിരി അഭിവാദ്യം ചെയ്തു. AIBDPA മഹിളാ കമ്മിറ്റി കൺവീനർ സ:ലൂസി ഐസക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ…
മാറ്റുക മനഃസ്ഥിതി സ്ത്രീകളോട്
ഓൺലൈൻ വെബിനാർ 12.07.2021 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക്ലിങ്ക്: https://meet.google.com/qny-iwpv-dva
AUAB പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക
AUAB സർക്കിൽതല യോഗം 9.7.2021 ന് 3 മണിക്ക് AIGETOA സർക്കിൾ സെക്രട്ടറി ശ്രീ.എസ്.സഹീറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിലൂടെ ചേർന്നു. BSNLEU, AIGETOA, SNEA, NFTE, AIBSNLEA, NUBSNLW (FNTO) തുടങ്ങിയ സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സർക്കിൾ കൺവീനർ അഖിലേന്ത്യാ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജൂൺ 25, 30 തിയ്യതികളിലെ പ്രക്ഷോഭ പരിപാടികൾ യോഗം റിവ്യൂ ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾ…
Categories
Recent Posts
- 01.10.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ഐ.ഡി.എ (IDA) ഉത്തരവ് കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു
- 01-01-2017 മുതൽ അർഹമായ ശമ്പള പരിഷ്കരണം അനുവദിക്കുക.
- IDA വർധിപ്പിച്ച് ഡിപിഇ ഉത്തരവ് പുറപ്പെടുവിച്ചു
- ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം.
- സർക്കിൾ മഹിളാ കമ്മിറ്റി യോഗം – 24-09-2026