രാജ്യവ്യാപകമായി BSNL ജീവനക്കാർ ആൾ യൂണിയൻസ്/അസ്സോസിയേഷന്സിൻ്റെ നേതൃത്വത്തിൽ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. 4G സേവനം ഉടൻ ആരംഭിക്കുക, സർവീസ് മെച്ചപ്പെടുത്തുക, കേന്ദ്രസർക്കാർ നൽകുവാനുള്ള 39,000 കോടി രൂപ ഉടൻ അനുവദിക്കുക, യഥാസമയം ശമ്പളവിതരണം നടത്തുക, 1.1.2017 മുതൽ ലഭിക്കേണ്ട ശമ്പള/പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കുക, BSNL നേരിട്ട് നിയമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. കേരളത്തിൽ എല്ലാ ഓഫീസുകൾക്ക് മുൻപിലും സമരം നടന്നു.