ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ 15.01.2021 മുതൽ ‘0’ ചേർത്ത് വിളിക്കണം
ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ 15.01.2021 മുതൽ ‘0’ ചേർത്ത് വിളിക്കണം
മെഡിക്കൽ ബിൽ സർക്കിളിലേക്ക് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മെഡിക്കൽ ബിൽ സർക്കിളിലേക്ക് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തൃശൂർ പോസ്റ്റൽ, ടെലികോം, BSNL കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ BSNLEU-NFPE പാനൽ എതിരില്ലാതെ വിജയിച്ചു
തൃശ്ശൂർ ജില്ലാ പോസ്റ്റൽ ടെലികോം & ബി.എസ്.എൻ.എൽ. എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് 06.12.2020 ന് നടന്നു. എൻ.എഫ്.പി.ഇ – ബി.എസ്.എൻ.എൽ. ഇ.യു സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി സ.കെ.വി.സോമനേയും, വൈസ് പ്രസിഡണ്ടായി സ. ലെനിൻ ലോനപ്പനേയും തെരഞ്ഞെടുത്തു. മറ്റ് ഭരണസമിതി അംഗങ്ങൾ: സഖാക്കൾ: ബാബുരാജൻ.പി.എസ്, ഗംഗാധരൻ.വി, കൃഷ്ണദാസ്.കെ.ആർ, ഉണ്ണികൃഷ്ണൻ.പി, സഞ്ജിത്ത്.കെ.എസ്, വിനോദ്.കെ.കെ, ശബരീഷ്.സി.സി, ബാലകൃഷ്ണൻ.കെ.കെ, മഹേശ്വരി.എ, ബീന.കെ.ഒ,…
കർഷക പ്രക്ഷോഭത്തിന് BSNL എംപ്ലോയീസ് യൂണിയൻ്റെ ഐക്യദാർഢ്യം
കാർഷിക നിയമഭേദഗതിയും, വൈദുതിമേഖല സ്വകാര്യവൽക്കരിക്കുന്ന ബില്ലും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘടനകളും കേന്ദ്ര ട്രേഡ് യൂണിയനുകളും ആഹ്വനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് BSNL ജീവനക്കാർ എല്ലാ ഓഫീസ് /എക്സ്ചേഞ്ചുകൾക്കും മുൻപിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു ജില്ല ഒഴികെയുള്ള മറ്റു ജില്ലകളിലാണ് ഐക്യദാർഢ്യ പ്രകടങ്ങൾ സംഘടിപ്പിച്ചത്.
ശമ്പളപരിഷ്ക്കരണം- യഥാർത്ഥ വസ്തുതകളെ വളച്ചൊടിക്കുന്ന BSNL മാനേജ്മെൻ്റിൻ്റെ നിലപാടിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ
ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട് യഥാർത്ഥ വസ്തുതകളെ വളച്ചൊടിക്കുന്ന തരത്തിലുള്ള സ്ഥിതി വിവര റിപ്പോർട്ട് ആണ് BSNL മാനേജ്മെൻ്റ് അസിസ്റ്റൻ്റ് ലേബർ കമ്മീഷണർക്ക് നൽകിയത്. ഈ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടും, യഥാർത്ഥ വസ്തുത വിവരിച്ചു കൊണ്ടും യൂണിയൻ Dir(HR) ന് കത്ത് നൽകി. ശമ്പള പരിഷ്ക്കരണ ചർച്ച പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
കർഷക സമരം: BSNL ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു
കാർഷിക ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കർഷകർ നടത്തുന്ന പ്രക്ഷോഭ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് BSNL ജീവനക്കാർ വ്യാഴാഴ്ച (3.12.2020) രാജ്യ വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. എല്ലാ ഓഫീസുകൾക്കും എക്സ്ചേഞ്ചുകൾക്കും മുൻപിൽ ജീവനക്കാർ ഐക്യദാർഢ്യ പ്രകടനം നടത്തി.
കർഷകരുടെ പോരാട്ടത്തിന് പിന്തുണ: 03.12.2020 പ്രകടനങ്ങൾ സംഘടിപ്പിക്കുക
കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിൽ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭങ്ങളിൽ ലക്ഷക്കണക്കിന് കർഷകർ പങ്കെടുക്കുകയാണ് . വൻകിട കോർപ്പറേറ്റുകൾക്ക് കർഷകരെ നിഷ്കരുണം ചൂഷണംചെയ്യാൻ അവസരം നൽകുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ച് എല്ലാ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ 03.12.2020 പ്രകടനങ്ങൾ സംഘടിപ്പിക്കണം.
രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ജീവിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ BSNL എംപ്ലോയീസ് യൂണിയൻ്റെ ഐക്യദാർഢ്യം
രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ജീവിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ BSNL എംപ്ലോയീസ് യൂണിയൻ്റെ ഐക്യദാർഢ്യം
ഓസ്ട്രേലിയയിൽ കൽക്കരി ഖനനം നടത്താൻ അദാനിക്ക് ഏഴായിരം കോടിയിലധികം തുക ലോൺ നൽകിയ SBI യുടെ നിലപാടിനെതിരെ ഓസ്ട്രേലിയയിൽ വ്യാപകമായ പ്രതിഷേധം.
ഓസ്ട്രേലിയയിൽ കൽക്കരി ഖനനം നടത്താൻ അദാനിക്ക് ഏഴായിരം കോടിയിലധികം തുക ലോൺ നൽകിയ SBI യുടെ നിലപാടിനെതിരെ ഓസ്ട്രേലിയയിൽ വ്യാപകമായ പ്രതിഷേധം. പ്രതിഷേധക്കാർ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ച് തടസ്സപ്പെടുത്തി.
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
