കർഷക സമരം: BSNL ജീവനക്കാർ കരിദിനം ആചരിക്കുന്നു
ഇന്ത്യൻ കാർഷികമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ഭേദഗതി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് BSNL ജീവനക്കാർ ഡിസംബർ 26 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നു.
ജീവനക്കാർ അന്നേ ദിവസം കറുത്ത ബാഡ്‌ജ് ധരിച്ച് ജോലിക്ക് ഹാജരാകുകയും പ്രധാന കേന്ദ്രങ്ങളിൽ കർഷക ഭേദഗതി നിയമം പിൻവലിക്കണമെന്നും, സമരം ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
