4G സേവനം: ആൾ യൂണിയൻസ്/അസോസിയേഷൻസ് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ
ഡിസംബർ 5ന് ചേർന്ന AUAB നേതൃത്വയോഗം BSNL കടന്നു പോകുന്ന അതിഗുരുതരമായ സ്ഥിതി വിലയിരുത്തി. മൊബൈൽ / ലാൻ്റ് ഫോൺ രംഗങ്ങളിൽ നിന്നുള്ള വരുമാനക്കുറവും കുതിച്ചുയരുന്ന MNP യും കാരണം സ്ഥാപനം തകർച്ചയിലേയ്ക്ക് നീങ്ങുമോ എന്ന ആശങ്ക യോഗം രേഖപ്പെടുത്തി. പുതിയതായി കൊണ്ടുവന്ന വ്യാപകമായ ഔട്ട്സോഴ്‌സിംഗ് സമ്പ്രദായം ലാൻ്റ് ലൈൻ രംഗത്തും 4G ഇല്ലാത്തത് മൊബൈൽ രംഗത്തും തിരിച്ചടിക്ക് കാരണമായി. ഇങ്ങനെ പോയാൽ 2 വർഷത്തിനപ്പുറം മുന്നോട്ടു പോകാൻ BSNL ന് അസാധ്യമാവും എന്ന് യോഗം വിലയിരുത്തി. BSNL രംഗത്തെ മുഴുവൻ സംഘടനകളും ഒത്തുചേർന്ന് സർക്കാരിൽ അതിശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് യോഗം തീരുമാനിച്ചു. 4G യുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ ഉണ്ടാക്കിയ പ്രതിബന്ധങ്ങളെ മറികടക്കാൻ വിഷയം പ്രധാനമന്ത്രിയുടെയും ടെലികോം മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തുവാനും അതിൻ്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന വിഷയങ്ങളിൽ അനുമതി നൽകണമെന്ന് ആവശ്യപ്പെടുവാനും AUAB യോഗം തീരുമാനിച്ചു.
1) BSNL ൻ്റെ 4G സേവനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യയും ഉപകരണങ്ങളും തദ്ദേശീയ കമ്പനികളിൽ നിന്നും വാങ്ങണമെന്നാണ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികോം നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ഒരു ഇന്ത്യൻ കമ്പനിയും ഈ രംഗത്തുള്ള അവരുടെ കഴിവും പ്രാഗൽഭ്യവും നാളിതുവരെ തെളിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മറ്റ് സ്വകാര്യ കമ്പനികൾ വാങ്ങിയതുപോലെ മൾട്ടി നാഷണൽ കമ്പനികളിൽ നിന്നും 4G ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ BSNL ന് അനുവാദം നൽകണം.
2) BSNL ന് 49300 2G/3G ടവറുകൾ ഉണ്ട്. ഈ ടവറുകൾ 4G ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്നവയാണ്. ഇതിൽ 13300 ടവറുകൾ നോക്കിയയും, 36000 ടവറുകൾ ZTE യും ആണ് നിർമ്മിച്ചിട്ടുള്ളത്.
ചൈനീസ് കമ്പനികളിൽനിന്നും ഉപകരണങ്ങൾ വാങ്ങുന്നതിന് കമ്പനികൾക്ക് ഇപ്പോൾ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻപ് വാങ്ങിയ ചൈനീസ് ഉപകരണങ്ങൾ ഇപ്പോഴും BSNL ഉം സ്വകാര്യ കമ്പനികളും ഉപയോഗിച്ചു വരുന്നു. നിലവിലുള്ള ഈ ഉപകരണങ്ങൾ മാറ്റുന്നതിനുവേണ്ട ഒരു തീരുമാനവും കേന്ദ്രസർക്കാർ എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ZTE യിൽ നിന്നും വാങ്ങിയ 36000 2G/3G ടവറുകൾ 4G യിലേക്ക് അപ്ഗ്രേഡ് ചെയ്യുവാൻ സർക്കാർ അനുവാദം നൽകണം.
3) ഫെയ്‌സ് VIII 4 മായി ബന്ധപ്പെട്ട് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ടെൻഡർ BSNL നേരത്തേ തന്നെ നൽകിയിട്ടുണ്ട്. നോക്കിയക്കാണ് ടെൻഡർ ലഭിച്ചിട്ടുള്ളത്. ടെൻഡർ നിബന്ധന പ്രകാരം തന്നെ കൂടുതൽ ഉപകരണങ്ങൾ നോക്കിയായിൽ നിന്ന് വാങ്ങുവാൻ കഴിയും. അതുകൊണ്ട് ആഡ് ഓൺ ടെൻഡർ പ്രകാരം ആവശ്യമായ ഉപകരണങ്ങൾ നോക്കിയായിൽ നിന്നും വാങ്ങുന്നതിനാവശ്യമായ അനുവാദം സർക്കാർ BSNL ന് നൽകണം.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു