കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്ക് 2020 ഒക്ടോബർ, 2021 ജനുവരി, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട IDA കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് & പൊതുമേഖലാ മന്ത്രാലയം നവംബർ 19 ന് പുറപ്പെടുവിച്ചു. 2020 ജൂലൈ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്ന IDA (159.9%)മാത്രമേ 2021 ജൂൺ വരെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് ലഭിക്കുകയുള്ളൂ.

2021 ജൂലൈ മുതൽ IDA കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കുമ്പോൾ ഒക്ടോബർ, ജനുവരി, ഏപ്രിൽ മാസങ്ങളിലെ IDA പുനഃസ്ഥാപിക്കുമെന്ന് ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ IDA പുനഃസ്ഥാപിക്കുന്നതിൻ്റെ ഫലമായി ജീവനക്കാർക്ക് ലഭിക്കേണ്ട കുടിശ്ശിക നൽകില്ല. 2020 ഒക്ടോബറിനും, 2021 ജൂണിനും ഇടക്ക് വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പളത്തിൽ മാത്രമല്ല, അവരുടെ പെൻഷൻ ആനുകൂല്യങ്ങളിലും (ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെൻ്റ് ) വൻ നഷ്ടമുണ്ടാകും. കോവിഡ്-19 മഹാമാരി മറയാക്കി ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ജീവനക്കാർ ഒന്നടങ്കം നവംബർ 26ന് പണിമുടക്കിലേക്ക് നീങ്ങുമ്പോഴാണ്, ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന മറ്റൊരു ആനുകൂല്യം കൂടി സർക്കാർ കവർന്നെടുക്കുന്നത്. ഇതിനെതിരെ ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ നവംബർ 25 ന് AUAB യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുവാൻ BSNL എംപ്ലോയീസ് യൂണിയൻ അഭ്യർത്ഥിക്കുന്നു.