കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് BSNL ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് തടസ്സം – ബഹുമാനപ്പെട്ട മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ
ശമ്പള പരിഷ്കരണ പ്രശ്നം പരിഹരിക്കാനും അതുവഴി സ്റ്റാഗ്നേഷൻ അനുഭവിക്കുന്ന ജീവനക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണാനും ബിഎസ്എൻഎൽഇയു എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ വർഷം ഫെബ്രുവരി 16ന് ശമ്പള പരിഷ്കരണം പ്രധാന വിഷയമായി ഉന്നയിച്ചു കൊണ്ട് BSNLEU രാജ്യവ്യാപകമായി ഒരു ദിവസത്തെ പണിമുടക്ക് സംഘടിപ്പിച്ചു. എന്നിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ശമ്പള പരിഷ്കരണ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിൻ്റെ ഉത്തരവാദിത്തം എംപ്ലോയീസ് യൂണിയനാണെന്ന പ്രചരണം ചില തൽപ്പര കക്ഷികൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, ബഹുമാനപ്പെട്ട രാജ്യസഭാംഗം ശ്രീ എം.ഷൺമുഖത്തിന് നൽകിയ മറുപടിയിൽ ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രശ്നം എന്തുകൊണ്ട് പരിഹരിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബഹുമാനപ്പെട്ട എംപിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ, ബഹുമാനപ്പെട്ട മന്ത്രി ഇങ്ങനെ വ്യക്തമാക്കി – ബിഎസ്എൻഎല്ലിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി കാരണം, മൂന്നാം പിആർസിയുടെ ശുപാർശകൾ പ്രകാരം ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നത് സർക്കാർ അംഗീകരിച്ചില്ല. കൂടാതെ, ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം തീർപ്പാക്കാത്തതിനാൽ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കാൻ കഴിയുന്നില്ലെന്നും ബഹുമാനപ്പെട്ട മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻ മന്ത്രിയുടെ വ്യക്തമായ മറുപടിയാണിത്. നിരവധി പണിമുടക്കുകളും മറ്റ് പ്രക്ഷോഭങ്ങളും നടത്തിയിട്ടും, കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാൻ സർക്കാർ വിസമ്മതിക്കുകയാണ്. എന്നാൽ, ശമ്പള പരിഷ്കരണം എന്ന ജീവനക്കാരുടെ പ്രധാന ആവശ്യം നേടിയെടുക്കാൻ മറ്റ് യൂണിയനുകളുമായും അസോസിയേഷനുകളുമായും യോജിച്ച് BSNLEU തീവ്രമായി ശ്രമങ്ങൾ നടത്തുന്നു. ഇത് ജീവനക്കാർ അംഗീകരിക്കുകയും യൂണിയൻ ആഹ്വാനം ചെയ്യുന്ന എല്ലാ പരിപാടികളിലും തങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം.